ബാഴ്സയെ കീഴടക്കി റയൽ

ചാംപ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ്, എല്‍ ക്ലാസിക്കോ എന്നിവയിലെ അരങ്ങേറ്റത്തില്‍ ഗോള്‍ സ്വന്തമാക്കിയ നേട്ടം ജൂഡ് ബെല്ലിങ്ങ്ഹാമിന്
ബാഴ്സയ്ക്കെതിരേ ഗോൾ നേടിയ റയൽ മാഡ്രിഡ് താരങ്ങളുടെ ആഹ്ലാദം.
ബാഴ്സയ്ക്കെതിരേ ഗോൾ നേടിയ റയൽ മാഡ്രിഡ് താരങ്ങളുടെ ആഹ്ലാദം.

ബാഴ്സിലോണ: എല്‍ക്ലാസികോയില്‍ റയല്‍ മാഡ്രിഡിന് ജയം. ബാഴ്സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആറാം മിനിറ്റില്‍ മുന്നിലെത്തിയ ബാഴ്സയെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിന്‍റെ ഇരട്ടഗോള്‍ പ്രഹരമാണ് പരാജയത്തിലേക്ക് തള്ളിയിട്ടത്.

68-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമാണ് (90+2) താരം ഗോള്‍ കണ്ടെത്തിയത്. ഇതോടെ ചാംപ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ്, എല്‍ ക്ലാസിക്കോ എന്നിവയിലെ അരങ്ങേറ്റത്തില്‍ ഗോള്‍ സ്വന്തമാക്കിയ നേട്ടവും ബെല്ലിങ്ങ്ഹാം സ്വന്തമാക്കി. പട്ടികയില്‍ റയല്‍ ഒന്നാമതും ബാഴ്സ മുന്നാമതുമാണ്.

കരിയറിലെ ആദ്യ എല്‍-ക്ലാസിക്കോ പോരാട്ടത്തില്‍ തന്നെ കളിയിലെ താരമായി മിന്നിക്കുകയാണ് ബെല്ലിങ്ഹാം. സീസണില്‍ ലീഗ് ടോപ് സ്കോററായി ബാഴ്സയുടെ തട്ടകത്തിലെത്തിയ താരം ഗോള്‍നേട്ടം 16 മത്സരങ്ങളില്‍ 14 ആക്കി ഉയര്‍ത്തി.

ഇല്‍കായ് ഗുണ്ടോഗനാണ് ബാഴ്സലോണക്ക് വേണ്ടി ആശ്വാസ ഗോളടിച്ചത്. ആറാം മിനിറ്റില്‍ ഗുണ്ടോഗാന്‍റെ ഗോളിലൂടെ ബാഴ്സയായിരുന്നു ലീഡെടുത്തതും. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ബാഴ്സക്ക് പക്ഷെ മൂന്ന് ഷോട്ടുകള്‍ മാത്രമാണ് റയല്‍ ഗോള്‍വല ലക്ഷ്യമാക്കി പായിക്കാന്‍ സാധിച്ചത്.

അതേസമയം, ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക് വമ്പന്‍ ജയം നേടി. എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് ഡാര്‍ംസ്റ്റാഡിനെയാണ് ബയേണ്‍ മ്യൂണിക് തകര്‍ത്തെറിഞ്ഞത്. ഹാരി കെയ്ന്‍ ഹാട്രിക്കും മുസിയാലയും ലേറോയ് സനെയും എന്നിവര്‍ ഇരട്ടഗോളും നേടി. ലീഗില്‍ ഒമ്പത് കളിയില്‍ 12 തവണയാണ് ഹാരി കെയ്ന്‍ വല കുലുക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com