ടോണി ക്രൂസിനു വിട നൽകി റയൽ മാഡ്രിഡ്

മിഡ്‌ഫീൽഡറായ ടോണി ക്രൂസ് റയൽ മാഡ്രിഡിനു വേണ്ടി 306 മത്സരങ്ങളിൽ 22 ഗോളുകൾ നേടിയിട്ടുണ്ട്. ജർമനിക്കു വേണ്ടി 108 കളിയിൽ 17 ഗോളും.
ടോണി ക്രൂസിനു വിട നൽകി റയൽ മാഡ്രിഡ്
റയൽ മാഡ്രിഡിനു വേണ്ടിയുള്ള അവസാന ലാ ലിഗ മത്സരത്തിനു ശേഷം ടോണി ക്രൂസിനെ എടുത്തുയർത്തുന്ന സഹതാരങ്ങൾ.

മാഡ്രിഡ്: യൂറോ കപ്പിനു ശേഷം ഫുട്ബോളിൽ നിന്നു വിരമിക്കുമെന്നു പ്രഖ്യാപിച്ച ജർമൻ താരം ടോണി ക്രൂസ് റയൽ മാഡ്രിഡിനായി തന്‍റെ അവസാന സ്പാനിഷ് ലീഗ് മത്സരം കളിച്ചു. സ്പാനിഷ് ലീഗിൽ റയൽ ബെറ്റിസിനെതിരായ മത്സരം റയൽ മാഡ്രിഡിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബർണേബുവിൽ ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്.

മത്സരശേഷം ക്ലബ്ബിനോടും സഹതാരങ്ങളോടും ആരാധകരോടും മുപ്പത്തിനാലുകാരൻ നന്ദി പറഞ്ഞു. പത്തു വർഷമായി സ്വന്തം വീട് പോലെയാണ് തനിക്ക് റയൽ മാഡ്രിഡ് എന്നും ടോണി ക്രൂസ്.

മിഡ്‌ഫീൽഡറായ ക്രൂസ് റയൽ മാഡ്രിഡിനു വേണ്ടി 306 മത്സരങ്ങളിൽ 22 ഗോളുകൾ നേടിയിട്ടുണ്ട്. ജർമനിക്കു വേണ്ടി 108 കളിയിൽ 17 ഗോളും.

റയൽ ബെറ്റിസിനോടു സമനില വഴങ്ങിയെങ്കിലും, സീസണിൽ ഒരു മത്സരം മാത്രമാണ് റയൽ മാഡ്രിഡ് തോറ്റത്. ഹോം ഗ്രൗണ്ടിൽ തോൽവിയറിയാതെ സീസൺ പൂർത്തിയാക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.