ജ​ഡേ​ജ​യ്ക്ക് റെ​ക്കോ​ഡ്

ഓ​സീ​സി​നെ​തി​രേ നാ​ലു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ജ​ഡേ​ജ അ​പൂ​ര്‍വ റെ​ക്കോ​ര്‍ഡും സ്വ​ന്ത​മാ​ക്കി​യ​ത്.
ജ​ഡേ​ജ​യ്ക്ക് റെ​ക്കോ​ഡ്

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ​ര്‍ ട്രാ​വി​സ് ഹെ​ഡ്ഡി​നെ പു​റ​ത്താ​ക്കി​യ​തോ​ടെ ജ​ഡേ​ജ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 500 വി​ക്ക​റ്റെ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടു. മൂ​ന്ന് ഫോ​ര്‍മാ​റ്റി​ലു​മാ​യി 5000 ലേ​റെ റ​ണ്‍സും നേ​ടി​യ ജ​ഡേ​ജ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ഈ ​നേ​ട്ടം കൈ​വ​രി​ച്ച താ​ര​ങ്ങ​ളു​ടെ എ​ലൈ​റ്റ് ലി​സ്റ്റി​ലും ഇ​ടം നേ​ടി. ഓ​സീ​സി​നെ​തി​രേ നാ​ലു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ജ​ഡേ​ജ അ​പൂ​ര്‍വ റെ​ക്കോ​ര്‍ഡും സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളി​ല്‍ ക​പി​ല്‍ ദേ​വ് മാ​ത്ര​മാ​ണ് ജ​ഡേ​ജ​ക്ക് മു​മ്പ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 500 വി​ക്ക​റ്റും 5000 റ​ണ്‍സും നേ​ടി​യി​ട്ടു​ള്ള ഒ​രേ​യൊ​രു ക​ളി​ക്കാ​ര​ന്‍.​ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലു​മാ​യി ഇ​ന്ത്യ​ക്കാ​യി ക​ളി​ച്ച 356 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 687 വി​ക്ക​റ്റും 9031 റ​ണ്‍സു​മാ​ണ് ക​പി​ലി​ന്‍റെ പേ​രി​ലു​ള്ള​ത്.​ഇ​ന്ത്യ​ന്‍ കു​പ്പാ​യ​ത്തി​ല്‍ 298-മ​ത്തെ മ​ത്സ​ര​ത്തി​ലാ​ണ് 34കാ​ര​നാ​യ ജ​ഡേ​ജ അ​പൂ​ര്‍വ ഡ​ബി​ളി​ന് ഉ​ട​മ​യാ​യ​ത്. ജ​ഡേ​ജ​യ്ക്കും ക​പി​ലി​നും പു​റ​മെ വ​സീം അ​ക്രം, ജാ​ക്വ​സ് കാ​ലി​സ്, ഇ​മ്രാ​ന്‍ ഖാ​ന്‍, ഷാ​ക്കി​ബ് അ​ല്‍ഹ​സ​ന്‍, ഷാ​ഹി​ദ് അ​ഫ്രീ​ദി, ഡാ​നി​യേ​ല്‍ വെ​റ്റോ​റി, ചാ​മി​ന്ദ വാ​സ്, ഷോ​ണ്‍ പൊ​ള്ളോ​ക്ക് എ​ന്നി​വ​രാ​ണ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 500 വി​ക്ക​റ്റും 5000 റ​ണ്‍സും തി​ക​ച്ച മ​റ്റ് താ​ര​ങ്ങ​ള്‍. ഇ​ന്‍ഡോ​ര്‍ ടെ​സ്റ്റി​ല്‍ ട്രാ​വി​സ് ഹെ​ഡി​ന്‍റെ വി​ക്ക​റ്റി​ന് പു​റ​മെ മാ​ര്‍ന​സ് ലാ​ബു​ഷെ​യ്ന്‍, ഉ​സ്മാ​ന്‍ ഖ​വാ​ജ, സ്റ്റീ​വ് സ്മി​ത്ത് എ​ന്നി​വ​രെ കൂ​ടി ജ​ഡേ​ജ പു​റ​ത്താ​ക്കി​യി​രു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com