സ​ഞ്ജു​വി​ന് ചെ​പ്പോ​ക്കി​ല്‍ റെ​ക്കോ​ഡ്

ചെ​പ്പോ​ക്കി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന് ഒ​രൊ​റ്റ ജ​യം മാ​ത്ര​മാ​യി​രു​ന്നു സി​എ​സ്കെ​യ്ക്കെ​തി​രെ ചെ​ന്നൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത്
സ​ഞ്ജു​വി​ന് ചെ​പ്പോ​ക്കി​ല്‍ റെ​ക്കോ​ഡ്

ചെന്നൈ: ചെ​ന്നൈ​ക്കെ​തി​രെ ബാ​റ്റിം​ഗി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട സ​ഞ്ജു​വി​ന്‍റെ ക്യാ​പ്റ്റ​ന്‍സി​യെ കു​റി​ച്ചും വി​മ​ര്‍ശ​ന​ങ്ങ​ളു​യ​രു​മ്പോ​ഴും ചെ​പ്പോ​ക്കി​ല്‍ റെ​ക്കോ​ഡ് നേ​ട്ട​വു​മാ​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​വും രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് നാ​യ​ക​നു​മാ​യ സ​ഞ്ജു സാം​സ​ണ്‍ മൈ​താ​നം വി​ട്ട​ത്. ചെ​പ്പോ​ക്കി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന് ഒ​രൊ​റ്റ ജ​യം മാ​ത്ര​മാ​യി​രു​ന്നു സി​എ​സ്കെ​യ്ക്കെ​തി​രെ ചെ​ന്നൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഐ​പി​എ​ല്ലി​ല്‍ ര​ണ്ടാം ത​വ​ണ മാ​ത്ര​മാ​ണ് ചെ​പ്പോ​ക്കി​ല്‍ ചെ​ന്നൈ​യെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് തോ​ല്‍പി​ക്കു​ന്ന​ത്.

2008ല്‍ ​ഷെ​യ്ന്‍ വോ​ണി​ന്‍റെ ക്യാ​പ്റ്റ​ന്‍സി​യി​ലാ​യി​രു​ന്നു ആ​ദ്യ സം​ഭ​വം. 2008ന് ​ശേ​ഷ​മു​ള്ള വി​ജ​യ​ത്തി​ന്‍റെ റെ​ക്കോ​ര്‍ഡ് ഇ​നി സ​ഞ്ജു സാം​സ​ണി​ന്‍റെ ക​ര​ങ്ങ​ളി​ലാ​ണ്. 2008 മെ​യ് 24നാ​ണ് വോ​ണും കൂ​ട്ട​രും സി​എ​സ്കെ​യെ ചെ​പ്പോ​ക്കി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് ക്യാ​പ്റ്റ​ന്‍ ഷെ​യ്ന്‍ വോ​ണി​നൊ​പ്പം ഗ്രേം ​സ്മി​ത്ത്, സ്വ​പ്നി​ല്‍ അ​സ്നോ​ദ്ക​ര്‍, ക​മ്രാ​ന്‍ അ​ക്മ​ല്‍(​വി​ക്ക​റ്റ് കീ​പ്പ​ര്‍), യൂ​സ​ഫ് പ​ത്താ​ന്‍, മു​ഹ​മ്മ​ദ് കൈ​ഫ്, ത​രു​വാ​ര്‍ കോ​ലി, ദി​നേ​ശ് സാ​ലൂ​ങ്കേ, സൊ​ഹൈ​ല്‍ ത​ന്‍വീ​ന്‍, പ​ങ്ക​ജ് സിം​ഗ്, മു​നാ​ഫ് പ​ട്ടേ​ല്‍ എ​ന്നി​വ​രാ​ണ് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്.

2014ന് ​ശേ​ഷം സ​ഞ്ജു​വി​ന്‍റെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന് പു​റ​മെ മും​ബൈ ഇ​ന്ത്യ​ന്‍സി​ന് മാ​ത്ര​മേ ചെ​പ്പോ​ക്കി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ തോ​ല്‍പി​ക്കാ​നാ​യി​ട്ടു​ള്ളൂ. ഇ​തി​ല്‍ മൂ​ന്ന് ത​വ​ണ​യും മും​ബൈ ഇ​ന്ത്യ​ന്‍സ് സി​എ​സ്കെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് രോ​ഹി​ത് ശ​ര്‍മ്മ​യു​ടെ ക്യാ​പ്റ്റ​ന്‍സി​യി​ലാ​ണ്. 2015, 2019, 2019 വ​ര്‍ഷ​ങ്ങ​ളി​ലാ​യി​രു​ന്നു മും​ബൈ​യു​ടെ വി​ജ​യ​ങ്ങ​ള്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com