ടി20 ലോകകപ്പ് ജേതാക്കൾക്ക് റെക്കോർഡ് സമ്മാനത്തുക

94 കോടിയോളം രൂപയ്ക്കു തുല്യമാണ് ആകെ സമ്മാനത്തുക. ഇതിൽ 20 കോടി രൂപയാണ് ജേതാക്കൾക്ക് ലഭിക്കുക.
Record prize money for ICC T20 World Cup
ടി20 ലോകകപ്പ് ജേതാക്കൾക്ക് റെക്കോർഡ് സമ്മാനത്തുക

ദുബായ്: ട്വന്‍റി 20 ലോകകപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. 94 കോടിയോളം രൂപയ്ക്കു തുല്യമാണ് ആകെ സമ്മാനത്തുക. ഇതിൽ 20 കോടി രൂപയാണ് ജേതാക്കൾക്ക് ലഭിക്കുക. ട്വന്‍റി20 ലോകകപ്പ് ജേതാക്കൾക്കു നൽകുന്ന സമ്മാനത്തുകയിലെ റെക്കോഡാണിത്.

ഫൈനലിൽ തോൽക്കുന്നവർക്കും 10 കോടി ലഭിക്കും. സെമി ഫൈനലിലെത്തുന്ന മറ്റു രണ്ടു ടീമുകൾ ൽ എത്തുന്ന ടീമുകൾക്ക് ആറരക്കോടി വീതം. സൂപ്പർ എയ്റ്റ് ഘട്ടത്തിലെത്തുന്ന മറ്റു ടീമുകൾക്ക് മൂന്നു കോടി രൂപ വീതം ലഭിക്കും.

ഒമ്പത് മുതൽ 12 വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് രണ്ട് കോടി വീതവും, 13 മുതൽ 20 വരെയുള്ള സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് ഒന്നേമുക്കാൽ കോടി രീപ വീതവും ലഭിക്കും.

ആകെ ഇരുപത് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ഇത്രയും ടീമുകൾ ഒരു ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്നതും ഇതാദ്യമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com