rishab pant to lead india a team against unofficial test match against south africa a

ഋഷഭ് പന്ത്

ഋഷഭ് പന്ത് നയിക്കും, സർഫറാസും ഇഷാനും ഇല്ല; ദക്ഷിണാഫ്രിക്ക എക്കെതിരായ ഇന്ത‍്യ എ ടീമിനെ പ്രഖ‍്യാപിച്ചു

പന്ത് നയിക്കുന്ന 13 അംഗ ടീമിൽ സായ് സുദർശനാണ് വൈസ് ക‍്യാപ്റ്റൻ
Published on

മുംബൈ: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത‍്യ എ ടീമിനെ പ്രഖ‍്യാപിച്ചു. ഋഷഭ് പന്ത് നയിക്കുന്ന 13 അംഗ ടീമിൽ സായ് സുദർശനാണ് വൈസ് ക‍്യാപ്റ്റൻ.

രണ്ട് അനൗദ‍്യോഗിക ടെസ്റ്റ് മത്സരങ്ങളും മൂന്നു ഏകദിനങ്ങളും ഇരു ടീമുകളും ഏറ്റുമുട്ടും. ഇന്ത‍്യൻ ടീമിന്‍റെ ഇംഗ്ലണ്ട് പര‍്യടനത്തിനിടെയായിരുന്നു ഋഷഭ് പന്തിന് പരുക്കേറ്റത്. ഇതേത്തുടർന്ന് വെസ്റ്റ് ഇൻഡീസ് പരമ്പര താരത്തിന് നഷ്ടമായിരുന്നു.

ദീർഘ ഇടവേളയ്ക്കു ശേഷം രഞ്ജി ട്രോഫിയിലൂടെ ക‍്യാപ്റ്റനായി പന്ത് തിരിച്ചെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം ഒക്റ്റോബർ 30ന് ആരംഭിക്കുന്നതിനാൽ താരത്തിന് രഞ്ജി ട്രോഫി ടൂർണമെന്‍റ് നഷ്ടമായേക്കും.

അതേസമയം, ഇന്ത‍്യ അണ്ടർ 19 ക‍്യാപ്റ്റനായിരുന്ന ആയുഷ് മാത്രെ ഉൾപ്പടെയുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും സർഫറാസ് ഖാൻ, ഇഷാൻ കിഷൻ എന്നിവരെ പരിഗണിച്ചില്ല.

ആദ‍്യ ടെസ്റ്റിനുള്ള ഇന്ത‍്യ എ ടീം: ഋഷഭ് പന്ത്, ആയുഷ് മാത്രെ, എൻ. ജഗദീശൻ, സായ് സുദർശൻ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ഹർഷ് ദുബെ, തനുഷ് കൊടിയാൻ, മാനവ് സുത്താർ, അൻഷുൽ കാംബോജ്, യാഷ് ഠാക്കൂർ, ആയുഷ് ബദോനി, സാരാൻഷ് ജെയിന്‍.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത‍്യ എ ടീം: ഋഷഭ് പന്ത് (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ധ്രുവ് ജുറൽ, സായ് സുദർശൻ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്‌ക്‌വാദ്, ഹർഷ് ദുബെ, തനുഷ് കൊടിയാൻ, മാനവ് സുത്താർ, ഖലീൽ അഹമ്മദ്, ഗുർനൂർ ബ്രാർ, അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്

logo
Metro Vaartha
www.metrovaartha.com