സന്തോഷം പങ്കുവെച്ച് റിഷഭ്..; ആശംസകളുമായി ക്രിക്കറ്റ് ടീം (വീഡിയോ)

ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആരാധകരെ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്
സന്തോഷം പങ്കുവെച്ച് റിഷഭ്..; ആശംസകളുമായി ക്രിക്കറ്റ് ടീം (വീഡിയോ)

ന്യൂഡൽഹി: കാറപകടത്തിൽ ഗുരുതര പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളിലാണ്. ശസ്ത്രക്രിക്കു ശേഷം വീട്ടിൽ വിശ്രമിക്കുന്ന താരം ക്രച്ചസിന്‍റെ സഹായത്തോടെ നടക്കുന്ന ചിത്രം കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. തനിക്കുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആരാധകരെ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

അപകടത്തിനുശേഷം ക്രക്കറ്റിൽ നിന്നുമാറി നിൽക്കേണ്ടിവന്ന റിഷഭ് തിരിച്ചുവരവിനായി കഠിനമായി പ്രയത്നിക്കുകയാണ്. സ്വിമ്മിംഗ് പൂളിലെ വെള്ളത്തിലൂടെ ഒരൊറ്റ ക്രച്ചസിന്‍റെ സഹായത്തോടെ നടക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. ഇതിനു പിന്നാലെ ക്രിക്കറ്റ് താരങ്ങളടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

ഇന്ത്യൻ മുൻ പരീശിലകനും കമന്‍റേറ്ററുമായ രവിശാസ്ത്രി, സൂര്യകുമാർ യാദവ്, മൈക്കൽ വോൺ തുടങ്ങിയ പ്രമുഖർ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ വേഗം സുഖം പ്രാപിക്കാട്ടെ എന്നാശംസകൾ അറിയിച്ചു.

2022 വർഷം ഡിസംബർ 30 നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റത്. ഡൽഹിയിൽ നിന്ന് റൂർക്കിയിലേക്കുള്ള യാത്രക്കിടെ കാറിന് തീപിടിക്കുകയായിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട റിഷഭിനെ പ്രാഥമിക ചികിത്സ നല്കിയതിനു ശേഷം വിദഗ്ധ ചികിത്സക്കായി മുംബൈയിലെ കോകില ബെൻ ആശുപത്രയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബിബിസിഐ മെഡിക്കൽ സംഘത്തിന്‍റെ മേൽനോട്ടത്തിൽ സ്പോർട്സ് മെഡിസിൻ വിദഗ്ദനായ ഡോ. ദിൻഷാ പർദിവാലയുടെ നേതൃത്യത്തിലായിരുന്നു താരത്തിന്‍റെ ശസ്ത്രക്രിയയും ചികിത്സയും നടന്നത്. പിന്നീട് വിട്ടിലെത്തിയ ശേഷം ഫിസിയോ തെറാപ്പിയടക്കമുള്ള തുടർ ചികിത്സകളും പരീശീലനങ്ങളും നടത്തിവരുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com