'ബൗളർമാരുടെ പേടി സ്വപ്നം'; ഋഷഭ് പന്ത് ക‍്യാപ്റ്റനായി തിരിച്ചെത്തുന്നു

ഡൽഹിക്കു വേണ്ടി രഞ്ജി ട്രോഫി മത്സരത്തിലാണ് താരത്തിന്‍റെ തിരിച്ചു വരവ്
rishabh pant set to return to cricket through ranji trophy

ഋഷഭ് പന്ത്

Updated on

ന‍്യൂഡൽഹി: ഇന്ത‍്യയുടെ പ്രഥമ വിക്കറ്റ് കീപ്പറായിരുന്ന ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. 2025-26 രഞ്ജി ട്രോഫി സീസണിൽ ഡൽഹിയുടെ ക‍്യാപ്റ്റനായിട്ടാണ് താരത്തിന്‍റെ തിരിച്ചുവരവ്. ഹിമാചൽ പ്രദേശിനെതിരേ ഒക്റ്റോബർ അഞ്ചിന് ആരംഭിക്കാനിരിക്കുന്ന മത്സരത്തിലാണ് താരം തിരിച്ചെത്തുന്നത്.

ഇന്ത‍്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിടെയായിരുന്നു ഋഷഭ് പന്തിന് കാലിനു പരുക്കേറ്റത്. ഇതേത്തുടർന്നാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ താരത്തിന് അവസരം നഷ്ടമായത്.

ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് മുൻപേ കായിക ക്ഷമത വീണ്ടെടുക്കുകയെന്നതായിരിക്കും പന്തിന്‍റെ ലക്ഷ‍്യം. ഹിമാചൽ പ്രദേശിനെതിരായ രണ്ടാം മത്സരം മുതലാണ് പന്ത് ഡൽഹിയെ നയിക്കുക. ആദ‍്യ മത്സരം ആയുഷ് ബധോനിയാണ് ക‍്യാപ്റ്റൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com