"ഇന്ത‍്യൻ ടീമിലെ ചിലർ തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടുന്നു''; വെളിപ്പെടുത്തലുമായി റിവാബ ജഡേജ

വിദേശ പര‍്യടനത്തിനു പോകുന്ന പല ഇന്ത‍്യൻ താരങ്ങളിൽ ചിലർ തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടുന്നുവെന്നാണ് റിവാബ പറയുന്നത്
rivaba jadeja against indian cricket players

റിവാബ ജഡേജ, രവീന്ദ്ര ജഡേജ

Updated on

രാജ്കോട്ട്: ഇന്ത‍്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ച് ഗുജറാത്ത് വിദ‍്യാഭ‍്യാസ മന്ത്രിയും രവീന്ദ്ര ജഡേജയുടെ ഭാര‍്യയുമായ റിവാബ ജഡേജ. വിദേശ പര‍്യടനത്തിനു പോകുന്ന ഇന്ത‍്യൻ താരങ്ങളിൽ ചിലർ തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടുന്നുവെന്നാണ് റിവാബ പറയുന്നത്.

എന്നാൽ രവീന്ദ്ര ജഡേജ ഇത്തരം കാര‍്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത‍്യേകം ശ്രദ്ധിക്കാറുണ്ടെന്നും റിവാബ പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു റിവാബയുടെ പ്രസ്താവന. ടീമിലുള്ള ചിലർക്ക് സ്വഭാവദൂഷ‍്യമുള്ളതായും ധാർമികയ്ക്ക് നിരക്കാത്തത് ചെയ്യാറുണ്ടെന്നും റിവാബ ആരോപിക്കുന്നു.

പ്രസ്താവനയുടെ വിഡിയോ സമൂഹമാധ‍്യമങ്ങളിലിപ്പോൾ വൈറലാണ്. സ്വന്തം തൊഴിലിനെ പറ്റി ഉത്തരവാദിത്തബോധം അദ്ദേഹത്തിനുണ്ടെന്നും നെഗറ്റീവായ പല കാര‍്യങ്ങളിൽ നിന്നും അദ്ദേഹം വിട്ടു നിൽകാറുള്ളതായും റിവാബ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com