
സി.പി റിസ്വാൻ
ദുബായ്: യുഎഇ ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മലയാളിയുമായ സി.പി റിസ്വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. യുഎഇ ദേശീയ ടീമിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളിയാണ്.
2019 മുതൽ യു.എ.ഇ ദേശീയ ടീമിന്‍റെ ഭാഗമായിരുന്നു. 2020 ജനുവരി എട്ടിന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ അയർലന്‍റിനെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു റിസ്വാന്റെ ആദ്യ സ്വെഞ്ചറി. 109 പന്തിൽ നിന്ന് 136 റൺസാണ് റിസ്വാൻ നേടിയത്