റോജർ ബിന്നി ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞു, പുതിയ പ്രസിഡന്‍റ് ആര്?

റോജർ ബിന്നിക്ക് പകരം ഇടക്കാല പ്രസിഡന്‍റായി രാജീവ് ശുക്ലയെ നിയമിച്ചെന്നാണ് റിപ്പോർട്ട്
roger binny resigns from bcci president post new interim president named report

റോജർ ബിന്നി

Updated on

ന‍്യൂഡൽഹി: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം റോജർ ബിന്നി ഒഴിഞ്ഞതായി റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. റോജർ ബിന്നിക്ക് പകരം ഇടക്കാല പ്രസിഡന്‍റായി രാജീവ് ശുക്ലയെ നിയമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ബിസിസിഐ വൈസ് പ്രസിഡന്‍റാണ് രാജീവ് ശുക്ല.

ബിസിസിഐയുടെ ഭരണഘടന പ്രകാരം 70 വയസ് വരെയാണ് ഒരാൾക്ക് പ്രസിഡന്‍റ് സ്ഥാനത്ത് തുടരാനാവുക. ഇക്കഴിഞ്ഞ ജൂലൈ 19ന് റോജർ ബിന്നിക്ക് 70 വയസ് കഴിഞ്ഞതിനാലാണ് സ്ഥാനം ഒഴിയുന്നത്.

2022ൽ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും സൗരവ് ഗാംഗുലി സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നായിരുന്നു റോജർ ബിന്നി ബിസിസിഐ പ്രസിഡന്‍റായത്.

വരുന്ന സെപ്റ്റംബറിലായിരിക്കും ഇനി ബിസിസിഐ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുവരെ രാജീവ് ശുക്ല ആക്റ്റിങ് പ്രസിഡന്‍റായി തുടരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2020ലായിരുന്നു ബിസിസിഐ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജീവ് ശുക്ല ഏറ്റെടുത്തത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വിജയിക്കുന്ന വ‍്യക്തിയാവും പുതിയ പ്രസിഡന്‍റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com