വിക്‌റ്ററി പരേഡിന് മുംബൈയിലേക്കു സ്വാഗതം: രോഹിത് ശർമ

ജൂലൈ നാലിന് വൈകിട്ട് മുംബൈ മറൈൻ ഡ്രൈവിലും വാംഖഡെ സ്റ്റേഡിയത്തിലുമായാണ് വിജയാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്
Rohit Sharma, Virat Kohli pose with T20 World Cup trophy in Barbados
രോഹിത് ശർമയും വിരാട് കോലിയും ലോകകപ്പ് ട്രോഫിയുമായി ബാർബഡോസിൽ.File

മുംബൈ: വ്യാഴാഴ്ച വൈകിട്ട് മുംബൈയിലെ മറൈൻ ഡ്രൈവിലും വാംഖഡെ സ്റ്റേഡിയത്തിലുമായി നടത്തുന്ന വിക്റ്ററി പരേഡിലേക്ക് ടീം ഇന്ത്യയുടെ മുഴുവൻ ആരാധകരെയും ടീം ക്യാപ്റ്റൻ രോഹിത് ശർമ സ്വാഗതം ചെയ്തു.

കൊടുങ്കാറ്റ് കാരണം മൂന്നു ദിവസം വൈകി, ബുധനാഴ്ചയാണ് ഇന്ത്യൻ ടീം അംഗങ്ങൾ ബാർബഡോസിൽ നിന്നു നാട്ടിലേക്കു തിരിച്ചത്. വിമാനത്തിൽ നിന്നു ചെയ്ത ട്വീറ്റിലൂടെയാണ് ആരാധകർക്ക് വിക്റ്ററി പരേഡിൽ പങ്കെടുക്കാനുള്ള ഹിറ്റ് മാന്‍റെ ക്ഷണം.

വ്യാഴാഴ്ച രാവിലെ ന്യൂഡൽഹിയിലാണ് ഇന്ത്യൻ സംഘം വിമാനമിറങ്ങുന്നത്. വിക്റ്ററി പരേഡ് നിശ്ചയിച്ചിരിക്കുന്നത് വൈകിട്ട് അഞ്ച് മണിക്കും മുംബൈയിലും.

ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ ആദരിക്കാൻ വ്യാഴാഴ്ച വൈകിട്ട് മുംബൈയിൽ എത്തിച്ചേരണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും ആഹ്വാനം ചെയ്തിട്ടുണ്ട്.

2011 ODI World Cup winning Indian team during their victory parade
2011ൽ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനു നൽകിയ സ്വീകരണം.File

2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനു വേണ്ടിയും വിക്റ്ററി പരേഡ് സംഘടിപ്പിച്ചിരുന്നു. AIC24WC (എയർ ഇന്ത്യ ചാംപ്യൻസ് 24 വേൾഡ് കപ്പ്) എന്നു പേരിട്ടിരിക്കുന്ന പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ താരങ്ങളും കുടുംബാംഗങ്ങളും സപ്പോർട്ട് സ്റ്റാഫും ബിസിസിഐ അധികൃതരും മാധ്യമ പ്രവർത്തകരും അടങ്ങുന്ന സംഘം നാട്ടിലെത്തുക.

Trending

No stories found.

Latest News

No stories found.