''കോലിയോ... അതാരാ?'' നാട്ടിലെങ്ങും കേട്ടിട്ടില്ലെന്ന് റൊണാൾഡോ

ഫുട്ബോൾ സൂപ്പർ താരം ഇന്ത്യൻ ക്രിക്കറ്റ് രാജാവിനെ അറിയില്ലെന്നു പറഞ്ഞതിൽ ആരാധകർക്ക് രോഷം.
Virat Kohli
Virat Kohli
Updated on

ബ്രസീലിയ: ഇന്ത്യക്കാർക്ക് ക്രിക്കറ്റ് ദൈവം കഴിഞ്ഞാൽ അടുത്തയാൾ ആയിരിക്കാം വിരാട് കോലി. പക്ഷേ, പത്തിരുനൂറ് ലോക രാജ്യങ്ങളിൽ ക്രിക്കറ്റിനു പ്രചാരമുള്ളത് ഇരുപതോ മുപ്പതോ രാജ്യങ്ങളിലായിരിക്കും. അതുകൊണ്ടു തന്നെ ബ്രസീലിൽ ചെന്ന് വിരാട് കോലിയെ അറിയാമോ എന്നും ചോദിച്ചാൽ ഇല്ലെന്നു മറുപടി കിട്ടിയാൽ അദ്ഭുതപ്പെടാനില്ല.

ഒരു യൂട്യൂബറുടെ ചോദ്യത്തിന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയാണ് ഇങ്ങനെ മറുപടി പറഞ്ഞത്. കോലിയെ അറിയില്ലെന്നു പറഞ്ഞാലും ആരാധകർ ക്ഷമിക്കും. പക്ഷേ, പരിചയപ്പെടുത്താൻ യൂട്യൂബർ ഉപയോഗിച്ച വിശേഷണമാണ് പലർക്കും തീരെ സഹിക്കാത്തത്. ''ബാബർ അസമിനെ പോലുള്ള ഒരാൾ'' എന്നായിരുന്നു വിശേഷണം.

ആ സംഭാഷണം ഇങ്ങനെ പോകുന്നു:

Q: വിരാട് കോലിയെ താങ്കൾക്ക് അറിയാമോ?

ആര്?

വിരാട് കോലി, ഇന്ത്യയിൽനിന്നുള്ളയാളാണ്.

അറിയില്ല

താങ്കൾക്ക് വിരാട് കോലിയെ അറിയില്ലെന്നോ?

അദ്ദേഹം എന്തു ചെയ്യുന്നയാളാണ്? പ്ലെയറാണോ?

ക്രിക്കറ്റ് പ്ലെയറാണ്.

ഇവിടെ (ബ്രസീലിൽ) അത്ര പ്രശസ്തനല്ല.

അതെയതെ, ഏറ്റവും മികച്ച ക്രിക്കറ്ററാണ്. ബാബർ അസമിനെപ്പോലെ. ഇദ്ദേഹത്തെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്നു നോക്കൂ... (വിരാട് കോലിയുടെ ചിത്ര യൂട്യൂബർ റൊണാൾഡോയെ കാണിക്കുന്നു.)

യാ യാ....

റൊണാൾഡോ
റൊണാൾഡോ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com