വിരമിക്കൽ പിൻവലിച്ച് റോസ് ടെയ്‌ലർ തിരിച്ചു വരുന്നു

സമോവയെന്ന രാജ‍്യത്തിനു വേണ്ടി കളിക്കാനാണ് വിരമിക്കൽ പിൻവലിച്ച് താരം തിരിച്ചു വരുന്നത്
ross taylor comes out of retirement and play for samoa

റോസ് ടെയ്‌ലർ

Updated on

ഓക്‌ലൻഡ്: ന‍്യൂസിലൻഡ് ഇതിഹാസ താരം റോസ് ടെയ്‌ലർ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. സമോവയെന്ന രാജ‍്യത്തിനു വേണ്ടി കളിക്കാനാണ് വിരമിക്കൽ പിൻവലിച്ച് താരം തിരിച്ചു വരുന്നത്. സമൂഹമാധ‍്യമങ്ങളിലൂടെയായിരുന്നു റോസ് ടെയ്‌ലർ ഇക്കാര‍്യം വെളിപ്പെടുത്തിയത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പ് ക്വാളിഫയർ മത്സരങ്ങൾക്കായി സമോവയ്ക്ക് വേണ്ടി റോസ് ടെയ്‌ലർ നീല ജേഴ്സി അണിയും. ഒക്‌റ്റോബർ 25നാണ് ടൂർണമെന്‍റ് തുടങ്ങുന്നത്.

2022ലായിരുന്നു റോസ് ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ ആവേശത്തിലാണ് താനെന്ന് ടെയ്‌ലർ സമൂഹമാധ‍്യമത്തിൽ കുറിച്ചു. 112 ടെസ്റ്റും 236 ഏകദിനവും 102 ട്വന്‍റി 20 മത്സരങ്ങളും റോസ് ടെയ്‌ലർ ന‍്യൂസിലൻഡിനു വേണ്ടി കളിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com