ഇന്ത‍്യൻ ടീം സഹപരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ പുതിയ ചുമതല ഏറ്റെടുത്ത് റയാൻ ടെൻ ഡോഷെയ്റ്റ്

ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്സ് സ്പോർട്സിന്‍റെ ആഗോള ക്രിക്കറ്റ് സ്ട്രാറ്റജി തലവനായിട്ടാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്
Ryan ten Doeschate steps down as India assistant coach and returns to KKR in new role

റയാൻ ടെൻ ഡോഷെയ്റ്റ്

Updated on

ന‍്യൂഡൽഹി: ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സഹ പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ പുതിയ ചുമതല ഏറ്റെടുത്ത് റയാൻ ടെൻ ഡോഷെയ്റ്റ്. ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്സ് സ്പോർട്സിന്‍റെ ആഗോള ക്രിക്കറ്റ് സ്ട്രാറ്റജി തലവനായിട്ടാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്.

കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസികൾക്കു വേണ്ടിതാരങ്ങളെ സ്കൗട്ട് ചെയ്ത് കണ്ടുപിടിക്കുക, റിക്രൂട്ട്മെന്‍റ്, സ്ക്വാഡ് പ്ലാനിങ്, പ്രകടനം വിലയിരുത്തൽ തുടങ്ങിയവയായിരിക്കും ക്രിക്കറ്റ് സ്ട്രാറ്റജി എന്ന നിലയിൽ ഇനി മുതൽ അദ്ദേഹത്തിന്‍റെ ജോലി.

കരീബിയൻ പ്രീമിയർ ലീഗ് ടീമായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ്, ഐഎൽടി20യിലെ അബുദാബി നൈറ്റ് റൈഡേഴ്സ്, മേജർ ലീഗ് ക്രിക്കറ്റ് ടീമായ ലോസ് ഏഞ്ചലസ് നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളിൽ അസിസ്റ്റന്‍റ് കോച്ചായും അദ്ദേഹം പ്രവർത്തിക്കും.

ബിസിസിഐ മുന്നോട്ടു വച്ച ഓഫർ നിരസിച്ചുകൊണ്ടാണ് ടെൻ ഡോഷെയ്റ്റ് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. 2030 വരെ ഇന്ത‍്യൻ ടീമിന്‍റെ കോച്ചായി കരാർ നീട്ടാമെന്ന് ബിസിസിഐ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇത്തരത്തിലൊരു തീരുമാനവുമായി അദ്ദേഹം മുന്നോട്ടു പോകുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com