Virat Kohli with the jersey gifted to him by Sachin Tendulkar.
Virat Kohli with the jersey gifted to him by Sachin Tendulkar.

സച്ചിന്‍റെ ജേഴ്സി കോലിക്ക്

"വിരാട്... താങ്കള്‍ ഞങ്ങളുടെ അഭിമാനമാണ്''
Published on

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്‍റെ കലാശപ്പോരാട്ടത്തിന് മുൻപ് ഏറെ വൈകാരിക രംഗങ്ങൾ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറി. ഫൈനല്‍ കാണാനെത്തിയ സച്ചിന്‍ വിരാട് കോലിക്ക് തന്‍റെ ഒപ്പിട്ട 2011 ഫൈനൽ കളിച്ച ജേഴ്‌സി സമ്മാനമായി നല്‍കി.

പ്രചോദിപ്പിക്കുന്ന കുറിപ്പും ജേഴ്‌സിയില്‍ എഴുതി ചേര്‍ത്താണ് സച്ചിന്‍ ഒപ്പിട്ട് തന്‍റെ ജേഴ്‌സി സമ്മാനിച്ചത്. "വിരാട്... താങ്കള്‍ ഞങ്ങളുടെ അഭിമാനമാണ്'- എന്നാണ് സച്ചിന്‍ കുറിച്ചത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒട്ടുമിക്ക റെക്കോഡുകൾ തകര്‍ത്തതിന്‍റെ ക്രെഡിറ്റ് വിരാട് കോലിക്ക് അവകാശപ്പെട്ടതാണ്. സച്ചിന്‍ ഏകദിനത്തില്‍ സ്ഥാപിച്ച 49 സെഞ്ച്വറികളുടെ റെക്കോഡ് സെമിഫൈനലിലാണ് കോലി മറികടന്നത്.

logo
Metro Vaartha
www.metrovaartha.com