വാംഖഡെയില്‍ 'സച്ചിന്‍' ഉയര്‍ന്നു | Video

ഒ​ളിം​പി​ക്‌​സി​ല്‍ ക്രി​ക്ക​റ്റ് എ​ത്തു​മ്പോ​ള്‍ ആ​ദ്യ സ്വ​ര്‍ണം ത​ന്നെ ഇ​ന്ത്യ​ക്ക് ല​ഭി​ക്ക​ട്ടെ​യെ​ന്ന് സ​ച്ചി​ന്‍ ആ​ശം​സി​ച്ചു

സി​കെ​ആ​ര്‍

മും​ബൈ: പ​ത്താം വ​യ​സി​ല്‍ ബോ​ള്‍ ബോ​യി​യാ​യി തു​ട​ങ്ങി, 16-ാം വ​യ​സി​ല്‍ ദേ​ശീ​യ ടീ​മി​ല്‍ ക​യ​റി ഒ​ടു​വി​ല്‍ 24 വ​ര്‍ഷ​ത്തെ ക്രി​ക്ക​റ്റി​ങ് ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ച്ച അ​തേ വേ​ദി ഒ​രി​ക്ക​ല്‍ക്കൂ​ടി ഇ​തി​ഹാ​സ താ​രം സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​റെ ആ​ദ​രി​ച്ചി​രി​ക്കു​ന്നു.

സൂ​ര്യ​ന്‍റെ അ​സ്ത​മ​യ കി​ര​ണ​ങ്ങ​ളു​ടെ പ്ര​കാ​ശ ചാ​രു​ത​യി​ല്‍, വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് സ​ച്ചി​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30ന് ​ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​റും ഭാ​ര്യ അ​ഞ്ജ​ലി​യും മ​ക​ള്‍ സാ​റ​യും സാ​ന്നി​ധ്യ​മാ​യി നി​റ​ഞ്ഞ ച​ട​ങ്ങി​ലാ​യി​രു​ന്നു പ്ര​തി​മാ​നാ​ച്ഛാ​ദ​നം. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ന്‍ഡെ, ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ, ​വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ശു​ക്ല, മു​ന്‍ പ്ര​സി​ഡ​ന്‍റ് ശ​ര​ദ് പ​വാ​ര്‍ ഒ​പ്പം സ​ച്ചി​നും ചേ​ര്‍ന്നാ​ണ് പ്ര​തി​മ അ​നാ​ച്ഛാ​ദ​നം നി​ര്‍വ​ഹി​ച്ച​ത്. മൈ​ത​ന​ത്ത് സ്ഥി​പി​ച്ച സ്തം​ഭ​ത്തി​ല്‍ ഘ​ടി​പ്പി​ച്ച സ്വി​ച്ച് അ​മ​ര്‍ത്തി​യാ​ണ് സ​ച്ചി​ന്‍റെ ഭീ​മാ​കാ​ര​മാ​യ പ്ര​തി​മ സ്റ്റേ​ഡി​യ​ത്തി​ല്‍ തി​ള​ങ്ങി​യ​ത്.

ബി​സി​സി​ഐ, എം​സി​എ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍, സ​ച്ചി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍, സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ അ​ഹ​മ്മ​ദ്‌​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ പ്ര​ശ​സ്ത ശി​ല്പി​യും ചി​ത്ര​കാ​ര​നു​മാ​യ പ്ര​മോ​ദ് കാം​ബ്ലി​യാ​ണ് പ്ര​തി​മ നി​ര്‍മി​ച്ച​ത്. 20 അ​ടി ഉ​യ​ര​മ​ള്ള പ്ര​തി​മ സ​ച്ചി​ന്‍റെ പ്ര​ശ​സ്ത​മാ​യ സ്‌​ട്രെ​യി​റ്റ് ഡ്രൈ​വാ​ണ് മാ​തൃ​ക​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

2013 ന​വം​ബ​റി​ല്‍ ഇ​തേ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​ച്ചി​ന്‍ ത​ന്‍റെ ക്രി​ക്ക​റ്റ് ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ച്ച​ത്. അ​തു​പോ​ലെ ഈ ​സ്‌​റ്റേ​ഡി​യ​ത്തി​ല്‍ 2011 ല്‍ ​ന​ട​ന്ന ഫൈ​ന​ലി​ല്‍ ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ണ് സ​ച്ചി​ന്‍ ലോ​ക​ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ഒ​ളിം​പി​ക് സ്വ​ര്‍ണം ന​മു​ക്ക് ല​ഭി​ക്ക​ട്ടെ: സ​ച്ചി​ന്‍

ക്രി​ക്ക​റ്റ് ഒ​ളിം​പി​ക്‌​സി​ന്‍റെ ഭാ​ഗ​മാ​യ​ത് വ​ലി​യ സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​മാ​ണെ​ന്ന് സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍. പ്ര​തി​മ അ​നാ​ച്ഛാ​ദ​ന​ത്തി​നു ശേ​ഷം ന​ട​ത്തി​യ ന​ട​ന്ന മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​ച്ചി​ന്‍. ഒ​ളിം​പി​ക്‌​സി​ല്‍ ക്രി​ക്ക​റ്റ് എ​ത്തു​മ്പോ​ള്‍ ആ​ദ്യ സ്വ​ര്‍ണം ത​ന്നെ ഇ​ന്ത്യ​ക്ക് ല​ഭി​ക്ക​ട്ടെ​യെ​ന്ന് സ​ച്ചി​ന്‍ ആ​ശം​സി​ച്ചു. വാം​ഖ​ഡെ​യി​ല്‍ പ്ര​തി​മ സ്ഥാ​പി​ച്ച​തി​ലൂ​ടെ ത​നി​ക്ക് ല​ഭി​ച്ച ബ​ഹു​മ​തി​ക്ക് സ​ച്ചി​ന്‍ ന​ന്ദി പ​റ​ഞ്ഞു. ത​ന്‍റെ ക്രി​ക്ക​റ്റ് ജീ​വി​ത​ത്തി​ല്‍ താ​ങ്ങാ​യും ത​ണ​ലാ​യും നി​ന്ന ഏ​വ​രെ​യും സ​ച്ചി​ന്‍ സ്മ​രി​ച്ചു. ബോ​ള്‍ ബോ​യി​യാ​യി 10-ാം വ​യ​സി​ല്‍ വാം​ഖ​ഡെ​യി​ലെ​ത്തി​യ​തും അ​ന്ന് സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍ വി​ളി​ച്ച് ഡ്ര​സി​ങ് റൂ​മി​ല്‍ കൊ​ണ്ടു​പോ​യി സ​ഹ​താ​ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തും ഇ​ന്ന​ലെ എ​ന്ന​തു​പോ​ലെ ഓ​ര്‍മി​ക്കു​ന്നു. പി​ന്നീ​ട് ര​ഞ്ജി ട്രോ​ഫി​യി​ല്‍ ക​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ ത​ന്‍റെ ആ​രാ​ധ​നാ​പാ​ത്ര​മാ​യ ഗാ​വ​സ്‌​ക​റു​ടെ ക​സേ​ര​യി​ല്‍ ഇ​രു​ന്ന​ത് മ​റ​ക്കാ​നാ​വാ​ത്ത സം​ഭ​വ​മാ​ണ്. - സ​ച്ചി​ന്‍ പ​റ​ഞ്ഞു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com