വാംഖഡെയിലെ പ്രതിമ സച്ചിന്‍റെതോ സ്മിത്തിന്‍റേതോ; പെയ്തൊഴിയാതെ ട്രോൾ മഴ

ലോകകപ്പിനിടെയാണ് മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തിൽ സച്ചിൻ ടെൻഡുൽക്കറുടെ പ്രതിമ സ്ഥാപിച്ചത്
Sachin Tendulkar statue and Steven Smith
Sachin Tendulkar statue and Steven Smith

മുംബൈ: ലോകകപ്പിനിടെയാണ് മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തിൽ സച്ചിൻ ടെൻഡുൽക്കറുടെ പ്രതിമ സ്ഥാപിച്ചത്. സച്ചിന്‍റെ പ്രശസ്തമായ ലോഫ്റ്റഡ് സ്ട്രെയ്റ്റ് ഡ്രൈവ് ആ പ്രതിമയിൽ അതേപടി പകർത്തിവച്ചിട്ടുണ്ട്.

പക്ഷേ, ദൂരെ നിന്നു കാണാൻ മനോഹരമായ ശിൽപ്പം അടുത്തു പോയി കണ്ടവരും, മുഖത്തിന്‍റെ ക്ലോസപ്പ് ഫോട്ടോ കണ്ടവരുമെല്ലാം കുറച്ച് അന്ധാളിപ്പിലാണ്. ഇതു സച്ചിനോ അതോ ഓസ്ട്രേലിയൻ ക്രിക്കറ്റർ സ്റ്റീവൻ സ്മിത്തോ?!

പ്രതിമയുടെ മുഖത്തിന് സ്മിത്തിന്‍റെ മുഖച്ഛായയായിപ്പോയി എന്നാണ് വിമർശകരുടെ ആരോപണം. ഇതോടെ ട്രോളുകളും മീമുകളും സമൂഹ മാധ്യമങ്ങളിൽ പ്രവഹിക്കുകയായി. ഇതിനോടൊന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷനോ സാക്ഷാൽ ടെൻഡുൽക്കറോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.

Sachin Tendulkar statue and Steven Smith
വാംഖഡെ സ്റ്റേഡിയത്തിൽ സച്ചിൻ ടെൻഡുൽക്കർ പ്രതിമ | video

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com