ലോകകപ്പ് യോഗ്യത: ഇന്ത്യൻ ക്യാംപിൽ മൂന്നു മലയാളികൾ, സഹൽ പുറത്ത്

ഖത്തറും കുവൈറ്റും അഫ്ഗാനിസ്ഥാനുമാണ് ഏഷ്യ - ഓഷ്യാനിയ യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്
Sahal out 3 Malayalis in as India announces football team
ലോകകപ്പ് യോഗ്യത: ഇന്ത്യൻ ക്യാംപിൽ മൂന്നു മലയാളികൾ, സഹൽ പുറത്ത്File
Updated on

കൊല്‍ക്കത്ത: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോൾ മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദ് പുറത്ത്. ‌വിബിൻ മോഹനൻ, കെ.പി. രാഹുൽ, എം.എസ്. ജിതിൻ എന്നവരാണ് തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ. അനിരുദ്ധ ഥാപ്പ, ശുഭാഷിഷ് ബോസ് എന്നീ പ്രമുഖരും പുറത്തായി. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കു മുന്നോടിയായി മെയ് 10 മുതല്‍ ഭുവനേശ്വറില്‍ നടക്കുന്ന പരിശീലന ക്യാംപിലേക്കുള്ള 26 പേരെയാണ് ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്. ക്യാംപിനു ശേഷം ഇതിൽനിന്നു നാലു പേരെ കൂടി ഒഴിവാക്കും.

ഖത്തറും കുവൈറ്റും അഫ്ഗാനിസ്ഥാനുമാണ് ഏഷ്യ - ഓഷ്യാനിയ യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. നിലവില്‍ ഖത്തറിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ജൂണ്‍ ആറിന് കൊല്‍ക്കത്തയില്‍ കുവൈറ്റിനെയും ജൂൺ 11ന് ദോഹയില്‍ ഖത്തറിനെയുമാണ് ഇന്ത്യക്ക് ഇനി നേരിടാനുള്ളത്. ഈ രണ്ടു മത്സരങ്ങളും ജയിക്കാതെ ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്കു മുന്നേറാനാവില്ല. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുകയായിരുന്നു.

39 വയസായ ക്യാപ്റ്റൻ സുനില്‍ ഛേത്രിക്ക് ഒരു പകരക്കാരനെയോ പറ്റിയ ഒരു ആക്രമണ പങ്കാളിയെയോ വളർത്തിയെടുക്കാൻ ഇനിയും സാധിച്ചിട്ടില്ല എന്നതാണ് ഇന്ത്യൻ ടീം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ടീം ഇന്ത്യ:

ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, നിഖിൽ പൂജാരി, റോഷൻ സിങ് നൗറെം, ലാൽചുങ്‌നുംഗ, അമയ് ഗണേഷ് റണവാഡെ, മുഹമ്മദ് ഹമ്മദ്, ജയ് ഗുപ്ത, ബ്രാൻഡൻ ഫെർണാണ്ടസ്, മുഹമ്മദ് യാസിർ, എഡ്മണ്ട് ലാൽറിൻഡിക, ഇമ്രാൻ ഖാൻ, ജീക്‌സൺ സിങ്, വിബിൻ മോഹനൻ, കെ.പി. രാഹുൽ, മഹേഷ് സിങ് നൗറെം, സുരേഷ് സിങ് വാങ്ജാം, നന്ദകുമാർ ശേഖർ, ഇസാക് വൻലാൽറുഅത്ഫെല, സുനിൽ ഛേത്രി, റഹീം അലി, എം.എസ്. ജിതിൻ, ഡേവിഡ് ലാൽലൻസംഗ, പാർത്ഥിബ് ഗോഗോയ്, ലാൽറിൻസുവാല ഹവ്നർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com