ട്രിവാന്‍ഡ്രം റോയല്‍സിനെ സജന സജീവന്‍ നയിക്കും

കോടിയേരി ബാലകൃഷ്ണന്‍റെ സ്മരണാർഥം ഏപ്രില്‍ 13 ന് തലശ്ശേരിയില്‍ ആരംഭിക്കുന്ന വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ട്രിവാന്‍ഡ്രം റോയല്‍സ് ടീമിനെ പ്രഖ്യാപിച്ചു
Sajana Sajeevan to captain Trivandrum Royals

ട്രിവാന്‍ഡ്രം റോയല്‍സിനെ സജന സജീവന്‍ നയിക്കും

Updated on

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍റെ സ്മരണാർഥം ഏപ്രില്‍ 13 ന് തലശ്ശേരിയില്‍ ആരംഭിക്കുന്ന വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ട്രിവാന്‍ഡ്രം റോയല്‍സ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം സജന സജീവന്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു.

ഏപ്രില്‍ 14 ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് ആണ് ട്രിവാന്‍ഡ്രം റോയല്‍സിന്‍റെ ആദ്യ എതിരാളി. എട്ട് ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

ട്രിവാന്‍ഡ്രം റോയല്‍സ് ടീമംഗങ്ങള്‍: സജന സജീവന്‍ (ക്യാപ്റ്റന്‍), അബിന മാർട്ടിൻ, എസ്. സാന്ദ്ര, മാളവിക സാബു, നിയതി ആർ. മഹേഷ്, പി. പ്രിതിക, വിഷ്ണുപ്രിയ, ഇഷ ഫൈസൽ, മയൂഖ വി. നായർ, പി.ടി. നന്ദിനി, റെയ്ന റോസ്, ധനുഷ, സി.വി. നേഹ, നേഹ ഷിനോയ്, നജ്ല സിഎംസി, സിൽഹ സന്തോഷ്.

ടീം കോച്ച് - അനു അശോക്‌, ടീം മാനേജര്‍ - രാജു മാത്യു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com