

ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റിലെ വെടിക്കെട്ട് താരങ്ങളിലൊരാളായ സാം ബില്ലിങ്സിനു ക്യാന്‍സര്‍. തനിക്ക് ചര്‍മത്തില്‍ ബാധിക്കുന്ന കാന്‍സറാണ് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.
ഐപിഎല്ലില്‍ ഉള്‍പ്പെടെ കളിച്ച് മികച്ച പ്രകടനം നടത്തിയ താരമാണ് ബില്ലിങ്സ്. ഇംഗ്ലീഷ് ട്വന്റി-20, ഏകദിന ടീമുകളില്‍ സ്ഥിരമായി കളിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. അടുത്തിടെ പല ടൂര്‍ണമെന്റുകളിലും ലീഗുകളിലും നിന്ന് ബില്ലിംഗ്സ് വിട്ടുനില്‍ക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങുന്നത് പലപ്പോഴും രോഗം ക്ഷണിച്ചു വരുത്തുമെന്ന് ബില്ലിംഗ്സ് വ്യക്തമാക്കുന്നു.
കളിക്കുന്ന സമയത്ത് അലക്ഷ്യമായി സണ്‍ ക്രീം ഉപയോഗിക്കുന്നതിന് താന്‍ വലിയ വില കൊടുത്തെന്നും താരം വ്യക്തമാക്കുന്നു. 31 കാരനായ ബില്ലിങ്സ് ഇംഗ്ലണ്ടിനായി മൂന്ന് ടെസ്റ്റുകളും 28 ഏകദിനങ്ങളും 37 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. നിലവില്‍ കൗണ്ടി ക്രിക്കറ്റില്‍ കെന്റ് ക്ലബ്ബിന് താരമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.