സഞ്ജുവോ സൂര്യവംശിയോ? ഇന്ത്യ - വിൻഡീസ് ടി20 പരമ്പര തുടങ്ങുന്നു

സാംസണോ സൂര്യവംശിയോ? വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ ഗംഭീറിന്‍റെ ഓപ്പണർ തെരഞ്ഞെടുപ്പ് തലവേദന, ലക്നൗവിൽ ഏഷ്യൻ ഗെയിംസ് ജേതാക്കളുടെ പരീക്ഷണം
India vs West Indies 1st T20 preview

സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി പരിശീലനത്തിനിടെ.

Updated on: 

ലഖ്നൗ: ഏഷ്യൻ ഗെയിംസ് സ്വർണ നേട്ടത്തിന്‍റെ ആവേശത്തിൽ നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം, ചൊവ്വാഴ്ച ഇവിടെ നടക്കുന്ന ആദ്യ ടി20 അന്താരാഷ്ട്ര മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ നേരിടും. സഞ്ജു സാംസണെ ഓപ്പണറാക്കണോ അതോ കൗമാരക്കാരൻ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണോ എന്നതാകും ഹെഡ് കോച്ച് ഗൗതം ഗംഭീറിന്‍റെ ഏറ്റവും വലിയ തലവേദന.

ഏഷ്യൻ ഗെയിംസിൽ ടീമിനെ പരിശീലിപ്പിച്ച വി.വി.എസ്. ലക്ഷ്മണിനു പകരം സ്ഥിരം കോച്ച് ഗൗതം ഗംഭീർ തന്നെയാകും വെസ്റ്റിൻഡീസിനെതിരേ ടീമിനെ കൈകാര്യം ചെയ്യുക. എട്ടാം നമ്പർ വരെ ബാറ്റിങ് ആഴമുണ്ടാകണമെന്നു വിശ്വസിക്കുന്നവരാണ് ലക്ഷ്മണും ഗംഭീറും. എന്നാൽ, ഇരുവരും തമ്മിലുള്ള സമാനതകൾ ഇങ്ങനെ വളരെ കുറച്ചു മാത്രം. തന്ത്രപരമായ സമീപനത്തിൽ രണ്ടു ധ്രുവങ്ങളിലാണ് ഇവർ.

ഗംഭീറിന്‍റെ ശൈലി സൂക്ഷ്മമായി പിന്തുടർന്നാൽ, അഭിഷേക് ശർമ ഓപ്പണർ റോളിൽ സ്വാഭാവിക തെരഞ്ഞെടുപ്പായിരിക്കും. സാംസണെയും സൂര്യവംശിയെയും ഒരേ ഇലവനിൽ ഗംഭീർ കളിപ്പിക്കാനിടയില്ല. അതേസമയം, ജപ്പാനിലെ സ്റ്റിക്കി വിക്കറ്റിൽ, സൂര്യവംശിയെയും ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമയെയും ഓപ്പണർമാരായും സാംസണെ മൂന്നാം നമ്പറിലും ഇറക്കി, മൂവരെയും ഒരുമിച്ച് കളിപ്പിക്കാനാണ് ലക്ഷ്മൺ തീരുമാനിച്ചത്.

പിച്ചും ദുഷ്കരമായ ഉപരിതലത്തിൽ അധിക റൺസിന്‍റെ ആവശ്യകതയും കണക്കിലെടുത്താണ് ഇത് ചെയ്തത്. എന്നാൽ, ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലെ ഫ്ളാറ്റി വിക്കറ്റിൽ സാംസണെ വീണ്ടും ഓപ്പണറായി തിരികെ കൊണ്ടുവരാൻ ഗംഭീർ പ്രലോഭിതനായേക്കും. മിഡിൽ ഓർഡറിൽ നിതീഷ് കുമാർ റെഡ്ഡി തിരിച്ചെത്തുന്നത് ടീമിനെ കൂടുതൽ സന്തുലിതമാക്കും എന്നതാണ് ഗംഭീറിന്‍റെ കാഴ്ചപ്പാട്.

കളിച്ച രണ്ടു മത്സരങ്ങളിലും മൂന്നാം നമ്പറിൽ സാംസൺ കംഫർട്ടബിൾ ആയിരുന്നില്ല. എന്നാൽ, ഉപഭൂഖണ്ഡ സാഹചര്യങ്ങളിൽ, അഫ്ഗാനിസ്ഥാനെതിരായ കഴിഞ്ഞ ഹോം ടി20 അന്താരാഷ്ട്ര പരമ്പരയിൽ അദ്ദേഹം രണ്ട് അർധസെഞ്ച്വറികൾ നേടിയിരുന്നു. ഇഷാൻ കിഷൻ, തിലക് വർമ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ശിവം ദുബെ, റെഡ്ഡി എന്നിവർക്കൊപ്പം അക്സർ പട്ടേലും മിഡിൽ ഓർഡറിൽ ഉള്ളതിനാൽ, സൂര്യവംശിയും സാംസണും ഒരേ ഇലവനിൽ ഉണ്ടാകാൻ സാധ്യത കുറവാണ്.

കോച്ച് ഗംഭീറിനെ സംബന്ധിച്ച് മറ്റൊരു തലവേദന, അനുഭവസമ്പന്നനായ അർഷ്ദീപ് സിങ്ങിനൊപ്പം, താരതമ്യേന അനുഭവപരിചയം കുറഞ്ഞ ഡൽഹി ജോടികളായ മയാങ്ക് യാദവും (6 ടി20 അന്താരാഷ്ട്ര മത്സരങ്ങൾ) പ്രിൻസ് യാദവും (3 ടി20 അന്താരാഷ്ട്ര മത്സരങ്ങൾ) ഉൾപ്പെടുന്ന പേസ് ആക്രമണമാണ്.

അക്സർ പട്ടേലും കുൽദീപ് യാദവുമാകും സ്പിൻ വിഭാഗം കൈകാര്യം ചെയ്യുക. ബാറ്റിങ് ശക്തിപ്പെടുത്താൻ ഗംഭീർ ആഗ്രഹിക്കുന്നെങ്കിൽ, നമൻ ധീർ ടീമിലെത്തും. അപ്പോൾ പ്രിൻസോ മയാങ്കോ പുറത്തിരിക്കും. ഏഷ്യൻ ഗെയിംസിൽ ചില വിക്കറ്റുകൾ വീഴ്ത്തി ബൗളിങ് മികവ് തെളിയിച്ച അഭിഷേകിനെ, ഒരു ബൗളിങ് ഓപ്ഷനായി അയ്യർ ഉപയോഗിക്കുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്.

2012ലും 2016ലും ടി20 ലോകകപ്പ് നേടിയ വെസ്റ്റ് ഇൻഡീസിനെതിരേ, ഒരു യഥാർഥ ടി20 ടീമിനെതിരായ അയ്യരുടെ വലിയ ക്യാപ്റ്റൻസി പരീക്ഷണം കൂടിയാകും ഈ പരമ്പര. സിംബാബ്‌വെ, അഫ്ഗാനിസ്ഥാൻ പോലുള്ള താഴ്ന്ന റാങ്കിങ്ങുള്ള രാജ്യങ്ങൾക്കെതിരേ ഇന്ത്യ അയ്യരുടെ നേതൃത്വത്തിൽ ടി20 പരമ്പര വിജയങ്ങൾ നേടിയിരുന്നു.

റൊമാറിയോ ഷെപേർഡ്, റോവ്മാൻ പവൽ, ഷിംറോൺ ഹെട്മയർ, അക്കീൽ ഹുസൈൻ തുടങ്ങി ഐപിഎൽ വഴി ഇന്ത്യൻ സാഹചര്യങ്ങളിൽ കളിച്ച് പരിചയമുള്ള നിരവധി കളിക്കാർ ഏറ്റവും ചെറിയ ഫോർമാറ്റിൽ വെസ്റ്റ് ഇൻഡീസിനുണ്ട്.

ഷായ് ഹോപ്പിന്‍റെ നേതൃത്വത്തിൽ, ഏതു ടീമിനെയും അവരുടെ നല്ല ദിവസത്തിൽ തോൽപ്പിക്കാൻ ശേഷിയുള്ള കരുത്തുറ്റ ടി20 ടീമാണ് വെസ്റ്റ് ഇൻഡീസ്. റോസ്റ്റൺ ചെയ്സ്, കീമോ പോൾ, പവൽ, ഷെപേർഡ് എന്നിവരുൾപ്പെടെ ഓൾറൗണ്ടർ വിഭാഗത്തിൽ വെസ്റ്റ് ഇൻഡീസിന് മതിയായ ഓപ്ഷനുകളുണ്ട്.

സിഎസ്കെയുടെ ഇടങ്കൈ സ്പിന്നർ ഹുസൈനും പേസർ ഷമർ ജോസഫുമാകും വെസ്റ്റ് ഇൻഡീസ് ബൗളിങ് നിരയെ നയിക്കുക. ഓർത്തഡോക്സും റിസ്റ്റ് സ്പിന്നും ഒരുപോലെ എറിയുന്ന ഇടങ്കൈ സ്പിന്നർ ഗുഡാകേഷ് മോട്ടിയും, ചെയ്സിന്‍റെ ഓഫ്-ബ്രേക്കും ആക്രമണത്തിന് അനുബന്ധമാകും.

ഇന്ത്യ സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, അർഷ്ദീപ് സിങ്, ശിവം ദുബെ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), നമൻ ധീർ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, പ്രിൻസ് യാദവ്, രവി ബിഷ്ണോയ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, മയാങ്ക് യാദവ്.

വെസ്റ്റ് ഇൻഡീസ് സ്ക്വാഡ്: ഷായ് ഹോപ്പ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ആമിർ ജാംഗൂ, റോസ്റ്റൺ ചെയ്സ്, മാത്യു ഫോർഡെ, ഷിംറോൺ ഹെട്മയർ, അക്കീൽ ഹുസൈൻ, ഷമർ ജോസഫ്, ഗുഡാകേഷ് മോട്ടി, കീമോ പോൾ, കാമിൽ പൂരൻ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റുഥർഫോർഡ്, ക്വെന്‍റിൻ സാംപ്സൺ, റൊമാറിയോ ഷെപേർഡ്, ഷമർ സ്പ്രിങ്ങർ.

logo
Metro Vaartha
www.metrovaartha.com