ഷമിക്കു പകരം മലയാളി താരം ഗുജറാത്ത് ടൈറ്റൻസ് ടീമിൽ

കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യൻസ് ടീമുകളുടെ ഭാഗമായിരുന്ന സന്ദീപ് കോൽക്കത്തയ്ക്കു വേണ്ടി മാത്രമാണ് ഐപിഎൽ മത്സരങ്ങൾക്ക് ഇറങ്ങിയിട്ടുള്ളത്
സന്ദീപ് വാര്യർ
സന്ദീപ് വാര്യർ

അഹമ്മദാബാദ്: തമിഴ്‌നാടിന്‍റെ മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ ഗുജറാത്ത് ടൈറ്റൻസ് ടീമിൽ. പരുക്കേറ്റ് പുറത്തിരിക്കുന്ന മുഹമ്മദ് ഷമിക്കു പകരമാണ് ഐപിഎൽ ടീമിലേക്കുള്ള തെരഞ്ഞെടുപ്പ്.

കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യൻസ് ടീമുകളുടെ ഭാഗമായിരുന്ന സന്ദീപ് കോൽക്കത്തയ്ക്കു വേണ്ടി മാത്രമാണ് ഐപിഎൽ മത്സരങ്ങൾക്ക് ഇറങ്ങിയിട്ടുള്ളത്. ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ അന്താരാഷ്‌ട്ര അരങ്ങേറ്റവും കുറിച്ചിരുന്നു.

മോഹിത് ശർമ, ജോഷ് ലിറ്റിൽ, ഉമേഷ് യാദവ്, സ്പെൻസർ ജോൺസൺ, കാർത്തിക് ത്യാഗി, ദർശൻ നൽകണ്ഡെ, സുശാന്ത് മിശ്ര എന്നിവരാണ് നിലവിൽ ഗുജറാത്ത് നിരയിലുള്ള പേസ് ബൗളർമാർ. ഇവരിൽ ഇന്ത്യൻ ബൗളർമാർ ആരും പവർപ്ലേയിൽ റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതിൽ കഴിവ് തെളിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മുപ്പത്തിരണ്ടുകാരനായ സന്ദീപിന് ഫസ്റ്റ് ഇലവനിൽ ഇടം കിട്ടാൻ സാധ്യത ഏറെയാണ്.

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യസിലേക്കു മാറിയതിനു ശേഷം ശുഭ്‌മൻ ഗില്ലിനെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com