'ഞാൻ വിറയ്ക്കുകയായിരുന്നു, വിവാഹമോചനത്തിന് ശേഷം പാനിക് അറ്റാക്കുണ്ടായി': തുറന്നു പറഞ്ഞ് സാനിയ മിർസ

പാനിക് അറ്റാക്കുണ്ടായ സമയത്ത് പിന്തുണയുമായി എത്തിയത് സംവിധായിക ഫറ ഖാൻ ആയിരുന്നു എന്നാണ് സാനിയ പറഞ്ഞത്
sania mirza about panic attack after divorce

സാനിയ മിർസ

Updated on

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷോഹെബ് മാലിക്കുമായുള്ള വിവാഹമോചനത്തിനു ശേഷം കടന്നുപോയ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞ് ഇന്ത്യൻ ടെന്നീസ് സൂപ്പർ‌താരം സാനിയ മിർസ. പാനിക് അറ്റാക്കുണ്ടായ സമയത്ത് പിന്തുണയുമായി എത്തിയത് സംവിധായിക ഫറ ഖാൻ ആയിരുന്നു എന്നാണ് സാനിയ പറഞ്ഞത്.

പുതിയ യൂട്യൂബ് ടോക് ഷോ ആയ സർവിങ് ഇറ്റ് അപ് വിത്തിലൂടെയായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ. ആദ്യ എപ്പിസോഡിൽ തന്റെ അടുത്ത സുഹൃത്തായ ഫറ ഖാനെയാണ് സാനിയ വിളിച്ചത്. അതിനിടെയാണ് തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ ഫറ നൽകിയ പിന്തുണയെക്കുറിച്ച് വാചാലയായത്.

'ക്യാമറയ്ക്ക് മുന്നിൽ പറയാൻ ആഗ്രഹിക്കാത്ത കാര്യമാണ് ഇത്. ഞാൻ ഏറെ തളർന്നിരിക്കുന്ന ഒരു സമയത്താണ് ഫറ എന്നെ കാണാൻ സെറ്റിൽ എത്തിയത്. അതിനുശേഷം ഒരു ലൈവ് ഷോയ്ക്ക് പോകാനുണ്ടായിരുന്നു. ഞാൻ വിറച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫറ ആ സമയത്ത് എത്തിയില്ലായിരുന്നുവെങ്കിൽ ആ ഷോ ചെയ്യാനാവുമായിരുന്നില്ല. എന്തുതന്നെയായാലും നീ ഇത് ചെയ്യണം എന്നാണ് ഫറ എന്നോട് പറഞ്ഞത്.' സാനിയ വ്യക്തമാക്കി.

സാനിയയെ അത്ര മോശം അവസ്ഥയിൽ താൻ കണ്ടിട്ടില്ലെന്നാണ് ഫറ പറഞ്ഞത്. അന്ന് സാനിയയെ കണ്ട് പേടിച്ചുപോയി. എനിക്ക് ഷൂട്ട് ഉണ്ടായിരുന്നെങ്കിലും എല്ലാം വേണ്ടെന്നു വെച്ച് ഇട്ടിരുന്ന വേഷത്തിൽ ഞാൻ എത്തുകയായിരുന്നു.- ഫറ കൂട്ടിച്ചേർത്തു. വിവാഹമോചനത്തിന് മകൻറെ കാര്യങ്ങളെല്ലാം മികച്ച രീതിയിൽ നോക്കി കരുത്തയായി മുന്നോട്ടുപോകുന്ന സാനിയയെ ഫറ അഭിനന്ദിച്ചു. നീ ഒറ്റയ്ക്ക് ജോലി ചെയ്യുകയും മകനെ വളർത്തുകയും അവനായി സമയം ചെലവഴിക്കുകയും ചെയ്യുന്നു. നിൻറെ കഷ്ടപ്പാട് ഇരട്ടിയാണ്. നീ മനോഹരമായാണ് അത് ചെയ്യുന്നത്.- ഫറ പറഞ്ഞു.

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷോഹെബ് മാലിക്കുമായി 2010ലാണ് സാനിയയുടെ വിവാഹം നടക്കുന്നത്. 2018ലാണ് ദമ്പതികൾക്ക് ഇസാൻ മിർസ മാലിക് എന്ന മകൻ ജനിച്ചത്. 2024ൽ വിവാഹബന്ധം വേർപെടുത്തുന്നതായി ദമ്പതികൾ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ പാക് നടി സന ജാവേദുമായി ഷോഹെബിൻ‌റെ വിവാഹം കഴിഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com