വീണ്ടും വിവാഹിതനായി ഷോയിബ് മാലിക്; സാനിയ മിർസ ഇനി മുൻ ഭാര്യ

പാക് അഭിനേത്രി സന ജാവേദിനെയാണ് മാലിക് വിവാഹം കഴിച്ചിരിക്കുന്നത്.
ശുഐബ് മാലിക് ഭാര്യ സന ജാവേദിനൊപ്പം, ശുഐബ് മാലിക് സാനിയ മിർസയ്ക്കും മകനുമൊപ്പം
ശുഐബ് മാലിക് ഭാര്യ സന ജാവേദിനൊപ്പം, ശുഐബ് മാലിക് സാനിയ മിർസയ്ക്കും മകനുമൊപ്പം
Updated on

ലാഹോർ: വീണ്ടും വിവാഹിതനായി പാക്കിസ്ഥാൻ ക്രിക്കൻ താരം ഷോയിബ് മാലിക്. പാക് അഭിനേത്രി സന ജാവേദിനെയാണ് മാലിക് വിവാഹം കഴിച്ചിരിക്കുന്നത്. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയായിരുന്നു മാലിക്കിന്‍റെ ആദ്യ ഭാര്യ. ഇരുവർക്കും ഒരു മകനുമുണ്ട്. മാലിക്കും സാനിയയും തമ്മിൽ പിരിഞ്ഞെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും അക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതിനിടെയാണ് 41കാരനായ മാലിക് തന്‍റെ വിവാഹ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്.

ബുധനാഴ്ച സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച ഒരു കുറിപ്പ് വിവാഹമോചന വാർത്തകൾക്ക് ശക്തി പകരുന്നതായിരുന്നു. വിവാഹവും കടുപ്പമാണ്, വിവാഹമോചനവും കടുപ്പാണ് ഏതു വേണമെന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം, അമിതവണ്ണവും കഠിനമാണ് ആരോഗ്യവാനായിരിക്കുക എന്നതും കഠിനമാണ് ഏതു കഠിനം വേണമെന്ന് നിങ്ങൾക്കു തെരഞ്ഞെടുക്കാം. കടത്തിലാകുക എന്നതും കഠിനമാണ് സാമ്പത്തിക അച്ചടക്കം പാലിക്കുക എന്നതും കഠിനമാണ്. ഏതു കാഠിന്യം സ്വീകരിക്കണമെന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ജീവിതം ഒരിക്കലും എളുപ്പമല്ല, അതെപ്പോഴും കടുപ്പം തന്നെയായിരിക്കും. പക്ഷേ ഏതു കാഠിന്യം വേണമെന്ന് നമുക്ക് തെരഞ്ഞെടുക്കം.. ബുദ്ധിപൂർവം കണ്ടെത്തുക എന്നായിരുന്നു സാനിയയുടെ പോസ്റ്റ്.

2010 ഏപ്രിൽ 12നായിരുന്നു സാനിയയും മാലിക്കും തമ്മിലുള്ള വിവാഹം. ഇസാൻ മിർസ മാലിക് എന്നാണ് മകന്‍റെ പേര്. പാക് പൗരനുമായുള്ള വിവാഹശേഷം സാനിയ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുവരുടെയും ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉള്ളതായി ഗോസിപ്പുകൾ ഉണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com