സഞ്ജയ് ബംഗാറുടെ മകൻ മകളായി; ഇനി ക്രിക്കറ്റ് ഇല്ല! Video

ട്രാൻസ് വുമൺ വിഭാഗത്തിലായ തനിക്ക് നിലവിൽ ക്രിക്കറ്റ് കളിക്കാൻ അവസരമില്ലാത്തതിനാൽ കളി ഉപേക്ഷിക്കുകയാണെന്ന് അനായ വ്യക്തമാക്കുന്നു
Sanjay Bangar son Aryan becomes woman, changes name as Anaya
മുൻപും ശേഷവും- ആര്യൻ ബംഗാറിൽനിന്ന് അനായ ബംഗാറിലേക്കുള്ള മാറ്റം
Updated on

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറുടെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി. ആര്യൻ ബംഗാർ എന്ന പേര് അനായ ബംഗാർ എന്നാക്കി മാറ്റിയിട്ടുമുണ്ട്.

ഇരുപത്തിമൂന്ന് വയസായ അനായ ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്. ആര്യൻ ആയിരിക്കുന്ന സമയത്ത് അവിടെ ഇസ്ലാം ജിംഖാന എന്ന പ്രാദേശിക ക്ലബ്ബിനു വേണ്ടി ക്രിക്കറ്റ് കളിച്ചിരുന്നു. എന്നാൽ, ട്രാൻസ് വുമൺ വിഭാഗത്തിലായ തനിക്ക് നിലവിൽ ക്രിക്കറ്റ് കളിക്കാൻ അവസരമില്ലാത്തതിനാൽ കളി ഉപേക്ഷിക്കുകയാണെന്ന് അനായ വ്യക്തമാക്കുന്നു.

ഹോർമോൺ റീപ്ലേസ്മെന്‍റ് തെറാപ്പിക്കു ശേഷം ‌ശരീരത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി, കരുത്ത് കുറഞ്ഞെങ്കിലും സന്തോഷം കൂടിയെന്നും അനായ. ''യഥാർഥ എന്നിലേക്കുള്ള യാത്രയാണിത്'', അനായ വ്യക്തമാക്കുന്നു.

logo
Metro Vaartha
www.metrovaartha.com