മലയാളികളുടെ പ്രിയപ്പെട്ട ചേട്ടന് 32ാം പിറന്നാൾ; ആശംസകളുമായി ക്രിക്കറ്റ് ലോകം

2026 ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെയാണ് സഞ്ജു ടീമിന്‍റെ നിറസാന്നിധ‍്യമായി മാറിയത്
sanju samson 32nd birthday indian cricket team

സഞ്ജു സാംസൺ

Updated on: 

തിരുവനന്തപുരം: മലയാളികളുടെ സ്വകാര‍്യ അഹങ്കാരം സഞ്ജു സാംസണ് നവംബർ 11ന് 32 വയസ് പൂർത്തിയായിരിക്കുകയാണ്. ഇതിനോടകം നിരവധി പേർ താരത്തിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. 2015 ജൂലൈയിൽ സിംബാബ്‌വെയ്ക്കെതിരേയാണ് സഞ്ജു ആദ‍്യമായി ഇന്ത‍്യയ്ക്കു വേണ്ടി ടി20യിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും 2026 ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെയാണ് താരം ടീമിന്‍റെ നിറസാന്നിധ‍്യമായി മാറിയത്.

ടി20 ലോകകപ്പിൽ 5 ഇന്നിങ്സുകളിൽ നിന്നും 321 റൺസാണ് താരം അടിച്ചെടുത്തത്. ഇതോടെ 2014 ടി20 ലോകകപ്പിൽ വിരാട് കോലി അടിച്ചെടുത്ത റെക്കോഡ് പഴങ്കഥയായി. അന്ന് 6 ഇന്നിങ്സുകളിൽ നിന്നും കോലി 319 റൺസാണ് അടിച്ചെടുത്തിരുന്നത്.

ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സർ പറത്തിയ താരമെന്ന റെക്കോഡ് സഞ്ജുവിന്‍റെ പേരിലാണ്. 24 സിക്സുകളാണ് 2026 ടി20 ലോകകപ്പിൽ താരത്തിന്‍റെ ബാറ്റിൽ നിന്നും പിറന്നത്. ടി20 ലോകകപ്പ് ഫൈനലിൽ ഏറ്റവും ഉയർന്ന വ‍്യക്തിഗത സ്കോർ (89) നേടുന്ന താരമെന്ന നേട്ടവും സഞ്ജുവിന്‍റെ പേരിൽ തന്നെയാണ് നിലനിൽക്കുന്നത്.

ബംഗ്ലാദേശിനെതിരേ 2024 ഒക്റ്റോബറിൽ സെഞ്ചുറി നേടിയതോടെ ടി20യിൽ ഇന്ത‍്യയ്ക്കു വേണ്ടി ആദ‍്യമായി സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു.

തുടർച്ചയായി ടി20യിൽ രണ്ട് സെഞ്ചുറികൾ‌, 3 വിവിധ ഐപിഎൽ ടീമുകൾക്കായി ആദ‍്യമായി സെഞ്ചുറി നേടിയ താരം, ടി20 ക്രിക്കറ്റിൽ തിലക് വർമയ്ക്കൊപ്പം ഏറ്റവും വലിയ കൂട്ടുകെട്ട് ( 210 റൺസ്) പടുത്തുയർത്തി എന്നിങ്ങനെ നിരവധി റെക്കോഡുകളുമായി മുന്നേറുകയാണ് സഞ്ജു.