അന്ന് ശ്രീശാന്ത് ഇന്ന് സഞ്ജു; ലോകകപ്പ് സെമിയിലെ മലയാളി തിളക്കം

സെമി ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ
sanju samson and s. sreesanth world cup semi final performance

സഞ്ജു സാംസൺ, എസ്. ശ്രീശാന്ത്

Updated on

ന‍്യൂഡൽഹി: 2007 ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത‍്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയപ്പോൾ നിർണായക പ്രകടനം കാഴ്ചവച്ച താരമായിരുന്നു മല‍യാളികളുടെ സ്വന്തം എസ്. ശ്രീശാന്ത്.

ബൗളർമാരുടെ പേടി സ്വപ്നമായ മാത‍്യൂ ഹെയ്ഡന്‍റെയും ആദം ഗിൽക്രിസ്റ്റിന്‍റെയും വിക്കറ്റുകളായിരുന്നു അന്ന് ശ്രീശാന്ത് പിഴുതത്. 4 ഓവർ പന്തെറിഞ്ഞ ശ്രീശാന്ത് 12 റൺസ് മാത്രമാണ് വിട്ടു നൽകിയിരുന്നത്.

അന്ന് മലയാളി എന്ന നിലയിൽ ഏവരും സന്തോഷിച്ചു. ഇന്ന് വർഷങ്ങൾക്കിപ്പുറം മറ്റൊരു സെമി ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരേ നടന്ന 2026 ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ 42 പന്തിൽ 89 റൺസാണ് സഞ്ജു അടിച്ചെടുത്തത്. 8 ബൗണ്ടറിയും 7 സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ബാറ്റിങ് വിസ്ഫോടനം.

logo
Metro Vaartha
www.metrovaartha.com