സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ, ഏകദിന പരമ്പരയിൽ കെ.എൽ. രാഹുൽ ക്യാപ്റ്റൻ

രോഹിത് ശർമയും വിരാട് കോലിയും ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ടെസ്റ്റിൽ മാത്രം
sanju samson
sanju samson
Updated on

മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു പോകുന്ന ഇന്ത്യൻ ട്വന്‍റി20 ടീമിനെ സൂര്യകുമാർ യാദവും ഏകദിന ടീമിനെ കെ.എൽ. രാഹുലും നയിക്കും. വിരാട് കോലിക്കും രോഹിത് ശർമയ്ക്കും വൈറ്റ് ബോൾ ഫോർമാറ്റുകൾ വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ ഇരുവരെയും ടെസ്റ്റ് ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റിൽ രോഹിത് ക്യാപ്റ്റനും ജസ്പ്രീത് ബുംറ വൈസ് ക്യാപ്റ്റനുമായിരിക്കും.

കേരള താരം സഞ്ജു സാംസൺ, മധ്യപ്രദേശിന്‍റെ ആർസിബി താരം രജത് പാട്ടീദാർ, തമിഴ്‌നാടിന്‍റെ ടോപ്പ് ഓർഡർ ബാറ്റർ സായ് സുദർശൻ എന്നിവരെ ഏകദിന ടീമിലേക്കു തെരഞ്ഞെടുത്തപ്പോൾ, സൂര്യകുമാർ യാദവിനെ ഒഴിവാക്കി.

ഇപ്പോൾ ഓസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമംഗങ്ങളിൽ ഭൂരിപക്ഷം പേരെയും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലേക്കും നിലനിർത്തിയിട്ടുണ്ട്. ശുഭ്‌മാൻ ഗിൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ്, ദീപക് ചഹർ എന്നിവരെ ഉൾപ്പെടുത്തി. വഴി ബൗളിങ് നിര ശക്തിപ്പെടുത്താനുള്ള മാറ്റങ്ങളാണ് പ്രധാനമായി നടത്തിയിരിക്കുന്നത്. ഏകദിനത്തിലും ഏറെക്കുറെ പുതുമുറക്കാരുടെ ടീമിനെയാണ് രംഗത്തിറക്കുന്നത്.

മൂന്ന് വീതം ട്വന്‍റി20, ഏകദിന മത്സരങ്ങളാണ് പര്യടനത്തിലുള്ളത്. അതിനു ശേഷം കളിക്കാനുള്ള രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിലേക്ക് ശ്രേയസ് അയ്യരെ തിരിച്ചുവിളിച്ചു. കെ.എൽ. രാഹുലും ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഓപ്പണറായല്ല, ഇഷാൻ കിഷനൊപ്പം വിക്കറ്റ് കീപ്പറായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചേതേശ്വർ പുജാരയെയും അജിങ്ക്യ രഹാനെയെയും ഒഴിവാക്കി. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദൂൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരും ടെസ്റ്റ് ടീമിലുണ്ട്. സ്വിങ് ബൗളർ ദീപക് പരിമിത ഓവർ ടീമുകളിൽ തിരിച്ചെത്തി. ഏകദിന ടീമിലേക്ക് യുസ്വേന്ദ്ര ചഹലിനെയും തിരിച്ചുവിളിച്ചു.

ഇതു കൂടാതെ ദക്ഷിണാഫ്രിക്കൻ എ ടീമുമായി ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കാനുള്ള ഇന്ത്യ എ ടീമിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് ആയിരിക്കും ഈ ടീമിനെ നയിക്കുക.

ടീമുകൾ ഇങ്ങനെ:

ടെസ്റ്റ് - രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്ക്ക്‌വാദ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദൂൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍, പ്രസിദ്ധ് കൃഷ്ണ.

ഏകദിനം - ഋതുരാജ് ഗെയ്ക്ക്‌വാദ്, സായ് സുദർശൻ, തിലക് വർമ, രജത് പാട്ടീദാർ, റിങ്കു സിങ്, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, മുകേഷ് കുമാർ, ആവേശ് ഖാൻ, അർഷ്‌ദീപ് സിങ്, ദീപക് ചഹർ.

ട്വന്‍റി20 - യശസ്വി ജയ്സ്വാൾ, ശുഭ്‌മൻ ഗിൽ, ഋതുരാജ് ഗെയ്ക്ക്‌വാദ്, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചഹർ.

എ ടീം - സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, ദേവദത്ത് പടിക്കൽ, പ്രദോഷ് രഞ്ജൻ പോൾ, സർഫറാസ് ഖാൻ കെ.എസ് ഭരത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ശാർദൂൽ ഠാക്കൂർ, പുൾകിത് നാരംഗ്, സൗരഭ് കുമാർ, മാനവ് സുതാർ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, വിദ്വത് കവരപ്പ, തുഷാർ ദേശ്പാണ്ഡെ, ഋതുരാജ് ഗെയ്ക്ക്‌വാദ്, തിലക് വർമ, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, നവദീപ് സെയ്നി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com