ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ സെഞ്ചുറിയുമായി സഞ്ജു സാംസണിന്‍റെ മിന്നും പ്രകടനം | Sanju Samson century Duleep trophy
സഞ്ജു സാംസണ് സെഞ്ചുറി

സഞ്ജു സാംസണ് സെഞ്ചുറി

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ സെഞ്ചുറിയുമായി സഞ്ജു സാംസണിന്‍റെ മിന്നും പ്രകടനം
Published on

അനന്തപുർ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ സെഞ്ചുറിയുമായി സഞ്ജു സാംസണിന്‍റെ മിന്നും പ്രകടനം. ഇന്ത്യ ഡി ടീമിനു വേണ്ടി 101 പന്തിൽ 106 റൺസാണ് സഞ്ജു നേടിയത്. ടീം 349 റൺസിനു പുറത്തായി.

ഇന്ത്യ ബി ടീമിനെതിരായ മത്സരത്തിന്‍റെ ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ 89 റൺസുമായി ക്രീസിൽ തുടരുകയായിരുന്ന സഞ്ജു രണ്ടാം ദിവസം രാവിലെയാണ് സെഞ്ചുറി പൂർത്തിയാക്കിയത്. 12 ഫോറും മൂന്നും സിക്സും ഉൾപ്പെട്ട ഇന്നിങ്സ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജുവിന്‍റെ പതിനൊന്നാം സെഞ്ചുറിയാണിത്.

സഞ്ജു തന്നെയാണ് ടീമിന്‍റെ ടോപ് സ്കോറർ. ദേവദത്ത് പടിക്കൽ, ശ്രീകർ ഭരത്, റിക്കി ഭുയി എന്നിവർ അർധ സെഞ്ചുറികളും നേടി.

മറ്റൊരു മത്സരത്തിൽ ഇന്ത്യ എ ടീം ഇന്ത്യ സി ടീമിനെതിരേ 297 റൺസിന് ഓൾഔട്ടായി. 124 റൺസെടുത്ത ശാശ്വത് റാവത്താണ് ടോപ് സ്കോറർ. ആവേശ് ഖാൻ 51 റൺസെടുത്ത് പുറത്താകാതെ നിന്നു.

logo
Metro Vaartha
www.metrovaartha.com