''എന്‍റെ പൊന്നോ... അവൻമാർക്കെതിരേ എങ്ങനെ കളിക്കാനാണ്...!'', ആശങ്ക മറച്ചുവയ്ക്കാതെ സഞ്ജു സാംസൺ | Video

ആ മൂന്നു പേരെയും റീട്ടെയിൻ ചെയ്യാതിരുന്നത് ക്യാപ്റ്റൻ എന്ന നിലയിൽ താൻ കൂടി ഉൾപ്പെട്ട ടീം മാനേജ്മെന്‍റ് കൂട്ടായി എടുത്ത തീരുമാനമായിരുന്നു എന്നും സഞ്ജു

റോയ് റാഫേൽ

ദുബായ്: രാജസ്ഥാൻ റോയൽസിന്‍റെ പ്രധാന താരങ്ങളായിരുന്ന ജോസ് ബട്‌ലറെയും, യുസ്വേന്ദ്ര ചഹലിനെയും, ആർ. അശ്വിനെയും ഐപിഎൽ താരലേലത്തിൽ ഒഴിവാക്കേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് സഞ്ജു സാംസൺ. തന്‍റെ ടീമിനെതിരെ അവർ കളിക്കുമ്പോൾ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും സഞ്ജു. ദുബായിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സഞ്ജു സാംസൺ.

ഐപിഎല്ലിന്‍റെ ഒരു രീതി ഇങ്ങനെയൊക്കെയാണ്. ആഗ്രഹിക്കുന്ന എല്ലാവരെയും ടീമിൽ നിലനിർത്താൻ സാധിക്കില്ല. അതിനാൽ ഈ മൂന്നു പേരെയും റീട്ടെയിൻ ചെയ്യാതിരുന്നത് ക്യാപ്റ്റൻ എന്ന നിലയിൽ താൻ കൂടി ഉൾപ്പെട്ട ടീം മാനേജ്മെന്‍റ് കൂട്ടായി എടുത്ത തീരുമാനമായിരുന്നു എന്നും സഞ്ജു വ്യക്തമാക്കി.

ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ഉൾപ്പെടെ ഏത് ഫോർമാറ്റിലും കളിക്കാൻ തയാറാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇന്ത്യൻ ടീമിലെത്താനും ബുദ്ധിമുട്ടാണ്. പക്ഷേ, പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടാതെ ധൈര്യമായി മുന്നോട്ടു പോകണമെന്നാണ് ഇന്ത്യക്കു വേണ്ടി കളിക്കാൻ ആഗ്രഹിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളോടു തനിക്കു പറയാനുള്ളതെന്നും സഞ്ജു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com