സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്കോ? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുന്നു

സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്ക് എത്തുന്നുവെന്ന് നേരത്തെയും അഭ‍്യൂഹങ്ങൾ പ്രചരിച്ചിരുന്നു
sanju samson in to chennai super kings rumours

എംഎസ് ധോണി, സഞ്ജു സാംസൺ

Updated on

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തുന്നുവെന്ന് പ്രചാരണം. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാവുന്നത്. ഭാര‍്യ ചാരുലതക്കൊപ്പം റോഡ് മുറിച്ചു കടക്കുന്ന ചിത്രമാണ് സഞ്ജു ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്.

ഇരുവരും റോഡിനു മുന്നിലുള്ള മഞ്ഞ ലൈൻ മുറിച്ചു കടക്കുന്നത് ചിത്രത്തിൽ കാണാം. 'ടൈം ടു മൂവ്' എന്ന അടികുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.

കൂടാതെ 'ഏഴാം അറിവ്' എന്ന തമിഴ് ചിത്രത്തിന്‍റെ ഗാനവും ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്. ഇതെല്ലാം ചെന്നൈയിലേക്ക് സഞ്ജു എത്തുന്നുവെന്ന സൂചനയാണെന്നാണ് ആരാധകർ പറ‍യുന്നത്.

എന്നാൽ ഇതു സംബന്ധിച്ച് ഔദ‍്യോഗികമായി അറിയിപ്പൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്ക് എത്തുന്നുവെന്ന് നേരത്തെയും അഭ‍്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com