കന്നി സെഞ്ചുറിയുമായി സഞ്‌ജു; ഇന്ത്യക്ക് ജയം, പരമ്പര

മൂന്നാം ഏകദിനത്തിൽ ഇന്ത്യ 296/8, ദക്ഷിണാഫ്രിക്ക 45.5 ഓവറിൽ 218 ഓൾഔട്ട്. അർഷ്‌ദീപ് സിങ്ങിന് നാല് വിക്കറ്റ്.
സഞ്ജു സാംസൺ മത്സരത്തിനിടെ
സഞ്ജു സാംസൺ മത്സരത്തിനിടെ

പാ​ള്‍ (ദ​ക്ഷി​ണാ​ഫ്രി​ക്ക): വി​മ​ര്‍ശ​ക​ര്‍ക്ക് ബാ​റ്റ് കൊ​ണ്ട് മ​റു​പ​ടി കൊ​ടു​ത്ത് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം സ​ഞ്ജു സാം​സ​ണ്‍. പ​തി​വി​നു വി​പ​രീ​ത​മാ​യി മൂ​ന്നാം ന​മ്പ​റി​ലി​റ​ങ്ങി​യ താ​ര​ത്തി​ന്‍റെ ക​ന്നി സെ​ഞ്ചു​റി മി​ക​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ 78 റൺസിന്‍റെ വിജയം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 296 റ​ണ്‍സ് നേ​ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 45.5 ഓവറിൽ 218 റൺസിന് ഓൾഔട്ടായി.

പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ല്‍ അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ തോ​ളി​ലേ​റി ഇ​ന്ത്യ മു​ന്നേ​റു​ക​യാ​യി​രു​ന്നു. തി​ല​ക് വ​ര്‍മ​യൊ​ഴി​കെ​യു​ള്ള ബാ​റ്റ​ര്‍മാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ട സ്ഥാ​ന​ത്താ​ണ് സ​ഞ്ജു ക​ത്തി​ക്ക​യ​റി​യ​ത്. ഋതുരാജ് ഗെയ്ക്ക്‌വാദിനു പകരം കളിച്ച അരങ്ങേറ്റക്കാരൻ ഓപ്പണർ രജത് പാട്ടീദാർ (16 പന്തിൽ 22) പുറത്തായതോടെ അഞ്ചാം ഓവറിൽ തന്നെ സഞ്ജു ക്രീസിലെത്തി. പിന്നാലെ ഇൻ ഫോം ഓപ്പണർ ബി. സായ് സുദർശൻ (10), ക്യാപ്റ്റൻ കെ.എൽ. രാഹുൽ (21) എന്നിവരുടെ വിക്കറ്റ് കൂടി ഇന്ത്യക്കു നഷ്ടമായി. ഇതോടെ ടീമിന്‍റെ ഉത്തരവാദിത്വം സ്വയം ചുമലിലേറ്റുകയായിരുന്നു സഞ്ജു.

114 പ​ന്തി​ല്‍ മൂ​ന്ന് സി​ക്സും ആ​റ് ഫോ​റും ഉ​ള്‍പ്പെ​ടെ 108 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. തി​ല​ക് വ​ര്‍മ 52 റ​ണ്‍സെ​ടു​ത്തെങ്കിലും സ്പിന്നർമാർക്കെതിരേ റൺസ് കണ്ടെത്താൻ വിഷമിച്ചു. 77 പന്ത് നീണ്ടതായിരുന്നു തിലകിന്‍റെ ഇന്നിങ്സ്. സഞ്ജുവും തുടക്കത്തിൽ അപകടം ഒഴിവാക്കി ബാറ്റ് ചെയ്തെങ്കിലും 30 ഓവറിനു ശേഷം തന്‍റെ ഷോട്ടുകളുടെ റേഞ്ച് മുഴുവൻ പുറത്തെടുക്കുകയും റൺ നിരക്ക് ഉയർത്തുകയുമായിരുന്നു.

റി​ങ്കു സി​ങ് (27 പന്തിൽ 38), വാഷിങ്ടൺ സുന്ദർ (9 പന്തിൽ 14), അർഷ്‌ദീപ് സിങ് (2 പന്തിൽ 7 നോട്ടൗട്ട്) എന്നിവരുടെ കാമിയോകൾ സഞ്ജുവിന്‍റെ അധ്വാനം വെറുതെയാകില്ലെന്ന് ഉറപ്പാക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഏ​ക​ദി​ന സെ​ഞ്ചു​റി നേ​ടു​ന്ന എ​ട്ടാ​മ​ത്തെ മാ​ത്രം ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് സ​ഞ്ജു സാം​സ​ണ്‍.

രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ടോണി ഡി സോർസി ഇത്തവണയും ഇന്ത്യക്ക് ഭീഷണി ഉയർത്തി. 87 പന്തിൽ 81 റൺസെടുത്ത സോർസി ക്രീസിലുള്ള സമയത്ത് ദക്ഷിണാഫ്രിക്ക വിജയ പ്രതീക്ഷയിൽ തന്നെയായിരുന്നു. എന്നാൽ, മറുവശത്ത് മറ്റൊരു ബാറ്റർക്ക് അർധ സെഞ്ചുറി പോലും നേടാനായില്ല.

9 ഓവറിൽ 30 റൺസ് വഴങ്ങിയാണ് അർഷ്‌ദീപ് സിങ് നാല് വിക്കറ്റ് വീഴ്ത്തിയത്. വിശ്രമം അനുവദിക്കപ്പെട്ട കുൽദീപ് യാദവിനു പകരം ടീമിലെത്തിയ വാഷിങ്ടൺ സുന്ദറിന്‍റെ ബൗളിങ് പ്രകടനവും നിർണായകമായി. പത്തോവർ പൂർത്തിയാക്കിയ വാഷി 38 റൺസ് മാത്രം വഴങ്ങി എയ്ഡൻ മാർക്രം (36), വിയാൻ മുൾഡർ (1) എന്നിവരുടെ നിർണായക വിക്കറ്റുകളും സ്വന്തമാക്കി. ആവേശ് ഖാനും രണ്ട് വിക്കറ്റെടുത്തപ്പോൾ മുകേഷ് കുമാർ, അക്ഷർ പട്ടേൽ എന്നിവർക്ക് ഓരോ വിക്കറ്റ് കിട്ടി.

Trending

No stories found.

Latest News

No stories found.