'മല‍യാളി പൊളിയല്ലേ'; ഇംപാക്റ്റ് പ്ലെയർ അവാർഡ് സ്വന്തമാക്കി സഞ്ജു

ഇംപാക്റ്റ് പ്ലെയർ അവാർഡ് സഞ്ജുവിന് സമ്മാനിക്കുന്നതിന്‍റെ വിഡിയോ ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്
sanju samson impact player of the match india vs sri lanka match

സഞ്ജു സാംസൺ

Updated on

ദുബായ്: കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരേ നടന്ന ഏഷ‍്യ കപ്പ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതിനു പിന്നാലെ 'ഇംപാക്റ്റ് പ്ലെയർ' അവാർഡ് നേടി മലയാളി താരം സഞ്ജു സാംസൺ.

ഇംപാക്റ്റ് പ്ലെയർ അവാർഡ് സഞ്ജുവിന് സമ്മാനിക്കുന്നതിന്‍റെ വിഡിയോ ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്. ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അവാർഡ് സ്വന്തമാക്കിയ ശേഷം താരം പ്രതികരിച്ചു.

'നമ്മുടെ സ്വന്തം ചേട്ടന്' എന്ന് അഭിസംഭോധന ചെയ്തുകൊണ്ടായിരുന്നു ടീം ഫിസിയോ യോഗേഷ് പർമാർ സഞ്ജുവിന് അവാർഡ് പ്രഖ‍്യാപിച്ചത്.

23 പന്തിൽ നിന്നും 3 സിക്സും ഒരു ബൗണ്ടറിയും ഉൾപ്പടെ 39 റൺസായിരുന്നു സഞ്ജു അടിച്ചു കൂട്ടിയത്. ബാറ്റിങ്ങിനു പുറമെ വിക്കറ്റ് കീപ്പറായും മത്സരത്തിൽ സഞ്ജു തിളങ്ങിയിരുന്നു. ശ്രീലങ്കയുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തത് സഞ്ജുവായിരുന്നു.

വരുൺ ചക്രവർത്തി എറിഞ്ഞ പന്തിൽ കുശാൽ പെരേരയെ സ്റ്റംപ് ചെയ്താണ് സഞ്ജു പുറത്താക്കിയത്. മത്സരത്തിന്‍റെ അവസാന ഓവറിൽ ഇന്ത‍്യയുടെ വിജയത്തിൽ മുഖ‍്യ പങ്ക് വഹിക്കാനും സഞ്ജുവിന് കഴിഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com