നാലാം ടി20യിൽ സഞ്ജു കളിക്കുമോ‍?

മൂന്നു മത്സരങ്ങൾ ഇന്ത‍്യ വിജയിച്ചെങ്കിലും മോശം പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്
sanju samson india vs newzeland 4th t20

സഞ്ജു സാംസൺ

Updated on

വിശാഖപട്ടണം: ആദ‍്യ മൂന്നു മത്സരങ്ങളിലും എതിരില്ലാതെ വിജയിച്ച് ന‍്യൂസിലൻഡിനെതിരേ നാലാം ടി20 മത്സരത്തിന് തയാറെടുക്കുകയാണ് സൂര‍്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം.

മൂന്നു മത്സരങ്ങൾ ഇന്ത‍്യ വിജയിച്ചെങ്കിലും മോശം പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജനുവരി 28ന് വിശാഖപട്ടണത്താണ് നാലാം ടി20 മത്സരം നടക്കുന്നത്.

സഞ്ജുവിനു പകരം നിലവിൽ മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ പരിഗണിക്കാനാണ് സാധ‍്യത. അങ്ങനെയെങ്കിൽ സഞ്ജുവിന് പുറത്തിരിക്കേണ്ടി വരും. ഇത്തവണത്തെ ടി20 ലോകകപ്പ് ഫെബ്രുവരി 7ന് ആരംഭിക്കാനിരിക്കെ ടീമിൽ സെലക്റ്റർമാർ അഴിച്ചുപണിക്ക് ഒരുങ്ങുമോയെന്നാണ് കണ്ടറിയേണ്ടത്.

തിലക് വർമയ്ക്ക് പരുക്കായതിനാൽ അടുത്ത രണ്ടു മത്സരങ്ങളും നഷ്ടമാകും. അതിനാൽ ശ്രേയസ് അയ്യർ കളിക്കാനാണ് സാധ‍്യത. ജോലി ഭാരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. കഴിഞ്ഞ മത്സരത്തിൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ രവി ബിഷ്ണോയിക്കു പകരം മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി കളിക്കും. ഹർഷിത് റാണയ്ക്കൊപ്പം അർഷ്ദീപ് സിങ് പേസ് നിരയെ കൈകാര‍്യം ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com