
ശുഭ്മൻ ഗില്ലും സഞ്ജു സാംസണും.
File Photo
ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിലേക്ക് ശുഭ്മൻ ഗില്ലിനെ തെരഞ്ഞെടുത്തതോടെ സഞ്ജു സാംസണിന്‍റെ വിധി എഴുതപ്പെട്ടു കഴിഞ്ഞെന്ന് മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
''ഗില്ലിന്‍റെ ബാറ്റ് കൊണ്ടായാലും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ പേനകൊണ്ടായാലും സഞ്ജുവിന്‍റെ വിധി എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങുന്നത് ഗിൽ ആയിരിക്കും. മൂന്നാം നമ്പറിൽ തിലക് വർമയും നാലാം നമ്പറിൽ സൂര്യകുമാർ യാദവും അഞ്ചാം നമ്പറിൽ ഹാർദിക് പാണ്ഡ്യയും വരും''- ചോപ്ര വിശദീകരിച്ചു.
ടോപ് ഓർഡർ ബാറ്ററായ സഞ്ജുവിനെ ലോവർ മിഡിൽ ഓർഡറിലേക്ക് മാറ്റാൻ സാധ്യതയില്ല. ഫിനിഷിങ് മികവുള്ള ജിതേഷ് ശർമയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ജിതേഷ് ആയിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്നാണ് ആകാശ് ചോപ്രയുടെ അനുമാനം.
ആകാശ് ചോപ്ര.
അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജുവോ ഗില്ലോ ആരായിരിക്കും ഓപ്പണിങ്ങിനിറങ്ങുക എന്ന് കോച്ചും ക്യാപ്റ്റനും കൂടി തീരുമാനിക്കുമെന്നാണ് അജിത് അഗാർക്കർ ടീം പ്രഖ്യാപിക്കുന്ന സമയത്ത് പറഞ്ഞത്.