"എക്സ്പ്രസ് ഹൈവേയിൽ ഫെരാരിക്കും ലംബോർഗിനിക്കും ഇടയിൽപ്പെട്ട സൈക്കിളിന്റെ അവസ്ഥ"; സഞ്ജുവിനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്
"എക്സ്പ്രസ് ഹൈവേയിൽ ഫെരാരിക്കും ലംബോർഗിനിക്കും ഇടയിൽപ്പെട്ട സൈക്കിളിന്റെ അവസ്ഥ"; സഞ്ജുവിനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്
ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ട്വന്റി20യില്‍ ഗോള്‍ഡന്‍ ഡക്കായ സഞ്ജു സാംസണിനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്. എക്‌സ്പ്രസ് ഹൈവേയില്‍ ഫെരാരിക്കും ലംബോര്‍ഗിനിക്കും ഇടയില്‍പ്പെട്ട സൈക്കിളിന്റെ അവസ്ഥയാണ് സഞ്ജുവിന് എന്നാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സഞ്ജുവിന് വേണ്ടി വാദിക്കുന്നവര്‍ക്ക് വേണ്ടിയെങ്കിലും കുറച്ചെങ്കിലും ബാറ്റ് ചെയ്യണമെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
ലോകകപ്പ് ടീമില്‍ ഇടം കേറിയതോടെ സഞ്ജുവിനെക്കുറിച്ച് ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മൂന്ന് മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തുകയായിരുന്നു. ആദ്യ രണ്ട് മത്സരത്തില്‍ 10,6, റണ്‍സുകള്‍ മാത്രമാണ് സഞ്ജു എടുത്തത്. മൂന്നാം മത്സരത്തില്‍ മികവും പുറത്തെടുക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കില്‍ പൂജ്യത്തില്‍ പുറത്താകുകയായിരുന്നു. ഇതോടെ സഞ്ജുവിനെതിരേ വലിയ രീതിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്
പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
ആദ്യം അഭിഷേക് ശർമ ജിയുടെ ഷോ ..പിന്നെ SKY ജി show.. ഇടിവെട്ട് കളി.. മൂന്നാം T20 യിലും Newzealand നെ 8 വിക്കറ്റിനു തകർത്ത് ഇന്ത്യ ഏകദിന പരാജയത്തിന് പ്രതികാരം ചെയ്തു T20 പരമ്പര (3-0) സ്വന്തമാക്കി. ..(ഞാനിത് ഇന്ത്യക്ക് ഏകദിന പരമ്പര നഷ്ടപ്പെട്ടപ്പോഴേ മുമ്പേ പ്രവചിച്ചിരുന്നു) ആദ്യം ബാറ്റു ചെയ്തു 153 ൽ ന്യൂസിലാൻഡ് എടുത്തു. 3 വിക്കറ്റ് എടുത്ത പ്ലേയർ ഓഫ് ദി മാച്ച് ബുംറ ji , രവി ബിഷ്ണോയ് ji അടക്കം എല്ലാ ബൗളർമാരും തിളങ്ങി.
മറുപടിയിൽ കേരളത്തിന്റെ സഞ്ജു സാംസൺ ജി ആദ്യ പന്തിൽ (0) തുടക്കം തന്നെ നഷ്ടപ്പെട്ടു. ഇയ്യിടെയായി അഭിഷേക് ജി നൽകുന്ന വെടികെട്ടു തുടക്കമാണ് ഇന്ത്യയുടെ പ്രധാനം ആയിരുന്നത്. അത് വീണ്ടും തുടർന്നു. 20 പന്തിൽ 68 റൺസ്, 5 സിക്സ്, 7 ഫോർ..വെറും 14 പന്തിൽ 50 നേടിയത് ഏറ്റവും മികച്ച രണ്ടാമത്തെ വേഗതയുള്ള ഫിഫ്റ്റി ആണിത് . ഫസ്റ്റ് നമ്മുടെ യുവരാജ് ji യുടെതാണ്..12 പന്തിൽ ..കൂടെ ഇഷാൻ കിഷൻ ജി (13 പന്തിൽ 28 റൺസ്, 2 സിക്സ്, 3 four), കഴിഞ്ഞ കളിയോടെ മാരക ഫോമിൽ എത്തിയ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് ജി (26 പന്തിൽ 57*, 3 സിക്സ്, 6 four), പിൻബലത്തിൽ 155 റൺസ് മറുപടി വെറും 10 ഓവറിൽ നേടി ഇന്ത്യ ന്യൂസിലാന്റിനെ ശരിക്കും നാണം കെടുത്തി.
ശരിക്കും അവർ കുറച്ചു കൂടി റൺസ് എടുത്തിരുന്നെങ്കിൽ നമ്മുക്ക് കുറച്ചു കൂടി indian ബാറ്റിംഗ് ആസ്വദിക്കാമായിരുന്നു എന്നൊക്കെ തോന്നും. ശരിക്കും അവർ ഉയർത്തിയ കുഞ്ഞു ലക്ഷ്യത്തെ നമ്മൾ വീണ്ടും കളിയാക്കിയത് പോലെ ആയി കാര്യങ്ങൾ. എന്നാൽ തീരെ സ്ഥിരത കാണിക്കാത്ത സഞ്ജു സാംസൺ ji തുടർച്ചയായി മൂന്നാം കളിയിലും നിരാശപ്പെടുത്തി) എങ്കിലും യുവാക്കളുടെ ടീം പുഷ്പം പോലെ, വെടിക്കെട്ടോടെ T20 പരമ്പര തൂക്കി..
(വാൽ കഷ്ണം..സഞ്ചു ജിക്ക് വേണ്ടി വാദിക്കുന്നവർക്ക് വേണ്ടിയെങ്കിലും അദ്ദേഹം ഒരു 15 പന്തിൽ 25 റൺസ് എങ്കിലും നേടണം. ന്യായീകരിക്കാൻ എന്തെങ്കിലും വേണ്ടേ? ഇതൊരു മാതിരി Express ഹൈവേയിൽ ഫെരാരിക്കും ലംബോർഗിനിക്കും ഇടയിൽ പെട്ട ഒരു സൈക്കിൾ പോലെയാണ് ഇപ്പോഴത്തെ സഞ്ജു ji യുടെ അവസ്ഥ.. അടുത്ത കളിയിൽ ഫോമിൽ എത്തുമെന്ന് കരുതാം..) All the best team India All the best Abhishek Sharma ji, SKY ജി.. Big salute

