
ഭുവനേശ്വർ: സന്തോഷ് ട്രോഫിയിൽ സെമി ഫൈനൽ കാണാതെ കേരളം പുറത്തായി. പഞ്ചാബിനെതിരായ മത്സരത്തിൽ സമനില വഴങ്ങിയതോടെയാണു കേരളം പുറത്തേക്കു കടന്നത്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
ആദ്യഗോൾ നേടിയതു കേരളമായിരുന്നു. ഇരുപത്തിനാലാം മിനിറ്റിൽ വൈശാഖ് മോഹൻ ഗോൾ നേടിയതോടെ പ്രതീക്ഷയുണർന്നു. എന്നാൽ പത്തു മിനിറ്റിനു ശേഷം പഞ്ചാബ് മറുപടി ഗോൾ നേടി. വൈശാഖ് മോഹനാണു പഞ്ചാബിനു വേണ്ടി ഗോൾ നേടിയത്.