സന്തോഷ് ട്രോഫി: കേരളം ഇന്ന് ഗോവയ്ക്കെതിരെ

ആദ്യ കളിയില്‍ ആസാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് നിജോ ഗില്‍ബര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള കേരളം
സന്തോഷ് ട്രോഫി: കേരളം ഇന്ന് ഗോവയ്ക്കെതിരെ

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ രണ്ടാം മത്സരത്തിന് കേരളം ഇന്നിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ കരുത്തരായ ഗോവയാണ് എതിരാളികള്‍. ആദ്യ കളിയില്‍ ആസാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് നിജോ ഗില്‍ബര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള കേരളം.

അതേസമയം ഗോവയാകട്ടെ ആദ്യ കളിയില്‍ അരുണാചല്‍പ്രദേശുമായി 3-3ന് സമനില പാലിക്കുകയും ചെയ്തു.കേരള സ്ട്രൈക്കര്‍മാര്‍ മികച്ച ഫോമിലാണെങ്കിലും മധ്യനിരയിലും പ്രതിരോധത്തിലും ചില പാകപ്പിഴകളുണ്ട്. കഴിഞ്ഞ കളിയില്‍ അത് മൈതാനത്ത് കാണുകയും ചെയ്തു.

പ്രത്യേകിച്ച് മധ്യനിര. ഇതോടെ കഴിഞ്ഞ കളിയില്‍ പ്രതിരോധനിരയ്ക്ക് കൂടുതല്‍ പണിയെടുക്കേണ്ടി വന്നു. സ്ട്രൈക്കര്‍മാരുടെ മിന്നുന്ന ഫോമിന്‍റെ കരുത്തിലാണ് കേരളം ആസാമിനെതിരെ ഉജ്ജ്വല വിജയം നേടിയത്. ഇന്ന് ഗോവയ്ക്കെതിരെയും മികച്ച വിജയം ലക്ഷ്യമിട്ടാണ് സതീവന്‍ ബാലന്‍ പരിശീലിപ്പിക്കുന്ന കേരളം യുപിയ ഗോള്‍ഡണ്‍ ജൂബിലി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ കളിയിലെ പാളിച്ചകള്‍ പരിഹരിച്ചായിരിക്കും കേരളം തുടര്‍ ജയത്തിനായി ഇറങ്ങുക. മധ്യനിരയിലെ പോരായ്മ കോച്ച് സതീവന്‍ ബാലന്‍ സമ്മതിക്കുകയുും ചെയ്തു. മറ്റൊരു മത്സരത്തില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് മുന്‍ ചാമ്പ്യന്മാരായ സര്‍വീസസും ഇറങ്ങും. ആദ്യ കളിയില്‍ മേഘാലയയെ 1-0ന് പരാജയപ്പെടുത്തിയ സര്‍വീസസിന് ഇന്ന് അരുണാചല്‍ പ്രദേശാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ ആദ്യ കളിയില്‍ തോറ്റവരായ മേഘാലയയും ആസാമും ഏറ്റുമുട്ടും.

കേരള ടീം

മുഹമ്മദ് അസ്ഹര്‍, സിദ്ധാര്‍ത്ഥ് രാജീവന്‍, മുഹമ്മദ് നിഷാദ് (ഗോള്‍കീപ്പര്‍), ബെല്‍ജിന്‍ ബോല്‍സ്റ്റര്‍, ജി, സഞ്ജു, ആര്‍. ഷിനു, മുഹമ്മദ് സലിം, കെ.പി. ശരത്, നിതിന്‍ മധു, അഖില്‍ ജെ. ചന്ദ്രന്‍, വി.ആര്‍. സുജിത് (പ്രതിരോധം), വി. അര്‍ജുന്‍, ജി. ജിതിന്‍, ഗിഫ്റ്റി ഗ്രേഷ്യസ്, മുഹമ്മദ് സഫ്നീദ്, നിജോ ഗില്‍ബര്‍ട്ട്, അബ്ദു റഹീം (മധ്യനിര) അക്ബര്‍ സിദ്ദിഖ്, ഇ. സജീഷ്, മുഹമ്മദ് ആഷിഖ്, ബി. നരേഷ്, റിസ്വാന്‍ അലി (മുന്നേറ്റം)

Trending

No stories found.

Latest News

No stories found.