കേരളം ക്വാര്‍ട്ടറില്‍, ഇന്ന് സര്‍വീസസിനെതിരേ

മലയാളി താരങ്ങള്‍ ധാരാളമുള്ള ടീമാണ് സര്‍വീസസ്. അതുകൊണ്ടുതന്നെ മലയാളികളുടെ പോരാട്ടം കൂടിയാകും
കേരളം ക്വാര്‍ട്ടറില്‍, ഇന്ന് സര്‍വീസസിനെതിരേ
Updated on

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എയില്‍ ബുധനാഴ്ച നടന്ന മേഘാലയ - ഗോവ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കേരളം ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.

ഇന്നു നടക്കുന്ന മത്സരത്തില്‍ കേരളം കരുത്തരായ സര്‍വീസസിനെ നേരിടും. രാവിലെ 10നാണ് കളി. മലയാളി താരങ്ങള്‍ ധാരാളമുള്ള ടീമാണ് സര്‍വീസസ്. അതുകൊണ്ടുതന്നെ മലയാളികളുടെ പോരാട്ടം കൂടിയാകും. നാല് കളിയില്‍ ഒമ്പത് പോയിന്‍റുള്ള സര്‍വീസസ് ആണ് പോയിന്‍റ് നിലയില്‍ മുന്നില്‍. നാല് കളിയില്‍ മൂന്നിലും ജയിച്ച അവര്‍ ഒന്നില്‍ തോറ്റു.

കേരളത്തിന് നാല് കളികളില്‍നിന്ന് ഏഴ് പോയിന്‍റുണ്ട് സര്‍വീസസ് എതിരില്ലാത്ത രണ്ട് ഗോളിന് അസമിനെ പരാജയപ്പെടുത്തിയതോടെ ഗ്രൂപ്പ് എയില്‍ നിന്ന് സര്‍വീസസ്, ഗോവ ടീമുകള്‍ക്കൊപ്പം കേരളവും അസമും ക്വാര്‍ട്ടറിലെത്തുകയായിരുന്നു. മേഘാലയയും അരുണാചലും പുറത്തായി. ഗ്രൂപ്പ് ജേതാക്കളെ അറിയാന്‍ അവസാന റൗണ്ട് മത്സരം വരെ കാത്തിരിക്കണം.

എട്ട് പോയന്‍റുള്ള ഗോവ രണ്ടാമതും ഏഴ് പോയന്‍റുമായി കേരളം മൂന്നാമതുമാണ്. ആറ് പോയന്‍റുള്ള അസം നാലാമതായും ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പില്‍ നിന്ന് നാല് ടീമുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ബര്‍ത്ത് ലഭിക്കുന്നത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ കേരളം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ അരുണാചലിനെ പരാജയപ്പെടുത്തിയിരുന്നു.

35-ാം മിനിറ്റില്‍ ആഷിഖും 52-ാം മിനിറ്റില്‍ വി. അര്‍ജുനുമാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. ഇന്നത്തെ മത്സരത്തില്‍ കേരളം സൈഡ് ബെഞ്ച് താരങ്ങളെയാകും ഇറക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com