കേരളം, ഈ കളി പോരാ...

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ കേരളം ഒരിക്കല്‍ക്കൂടി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍നിന്നു പുറത്ത്
കേരളത്തെ തോൽപ്പിച്ച മിസോറാം ടീം.
കേരളത്തെ തോൽപ്പിച്ച മിസോറാം ടീം.

ഇറ്റാനഗര്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ കേരളം ഒരിക്കല്‍ക്കൂടി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍നിന്നു പുറത്ത്. മിസോറാമിനോട് ഷൂട്ടിട്ടില്‍ കേരളം തോറ്റു. നിശ്ചിത സമയവും അധികസമയവും എടുത്തിട്ടും ഇരുടീമിനും ഗോളൊന്നും നേടാനാകാതെ വന്നതോടെയാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടത്. ആവേശപ്പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് കരുത്തരായ മിസോറമിനോടു തോറ്റ് കേരളം സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റില്‍നിന്ന് പുറത്ത്.

ആവേശപ്പോരാട്ടത്തില്‍ കേരളത്തിനെതിരെ 7-6ന്‍റെ വിജയം കുറിച്ചാണ് മിസോറാം അവസാന നാലിലെത്തിയത്. ഇന്നു നടക്കുന്ന സെമിയില്‍ മിസോറം സര്‍വീസസിനെ നേരിടും. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-0ന് റെയില്‍വേസിനെ തോല്‍പിച്ചാണ് സര്‍വീസസ് സെമിയിലെത്തിയത്. കേരളം ഒരിക്കല്‍ക്കൂടി കിരീടം നേടാനാകാതെ മടങ്ങുമ്പോള്‍ മനസിലാകുന്ന ഒരു കാര്യം ഒരുകാലതത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ ഈറ്റില്ലമായിരുന്ന കേരളം ഇന്ന് പ്രതാപം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നാണ്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളായി ഇന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ കളിത്തട്ട്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മിസോറാമിനെ 120-മിനിറ്റും വലകുലുക്കാന്‍ അനുവദിച്ചില്ല എന്നതുമാത്രമാണ് സതീവന്‍ ബാലനും സംഘത്തിനും ആശ്വസിക്കാനായുള്ളത്. മുമ്പത്തെ ഫോര്‍മാറ്റിലായിരുന്നു (പ്രഥാമിക റൗണ്ടിനു ശേഷം സെമി) കളിയെങ്കില്‍ ഇതിനോടകം കേരളം പുറത്തായേനെ. .മത്സരത്തിലേക്കു വന്നാല്‍, യുപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ ആക്രമണ ഫുട്ബോള്‍ തന്നെയാണ് ഇരുടീമുകളും പുറത്തെടുത്തത്. 4-2-4 ഫോര്‍മേഷനില്‍ മിസോറാം ഇറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് കേരളം കളിച്ചത്.

ആദ്യ മിനിറ്റുകളില്‍ തന്നെ ഇരുടീമും മുന്നേറ്റങ്ങള്‍ കൊണ്ട് കളം നിറഞ്ഞു. . നാല് സ്ട്രൈക്കര്‍മാരെ കളത്തിലിറക്കിയാണ് മിസോറാം തന്ത്രമൊരുക്കിയത്. സര്‍വീസസിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍നിന്ന് ആറ് മാറ്റങ്ങള്‍ വരുത്തിയാണ് കേരളം ക്വാര്‍ട്ടറിനിറങ്ങിയത്.സെന്‍റര്‍ ഡിഫന്‍സില്‍ ജി. സഞ്ജുവും അഖില്‍ ജെ. ചന്ദ്രനും ഇറങ്ങിയപ്പോള്‍ നിധിന്‍ മധുവും മുഹമ്മദ് സാലിമും വിങ് ബാക്കുകളായി. സെന്‍റര്‍ മിഡ്ഫീല്‍ഡില്‍ അര്‍ജുനൊപ്പം ഗിഫ്റ്റി ഗ്രേഷ്യസ് തന്നെയിറങ്ങി. അബ്ദു റഹീമും മുഹമ്മദ് സഫ്നീദുമായിരുന്നു വിങ്ങര്‍മാര്‍. സ്‌ട്രൈക്കര്‍ ഇ. സജീഷ് സസ്പെന്‍ഷനിലായതിനാല്‍ മുന്നേറ്റനിരയില്‍ മുഹമ്മദ് ആഷിഖിനൊപ്പം നരേഷ് ഇറങ്ങി. മുഹമ്മദ് അസ്ഹറായിരുന്നു ഗോള്‍കീപ്പര്‍. മാറ്റങ്ങള്‍ക്ക് പക്ഷേ മൈതാനത്ത് ചലനം സൃഷ്ടിക്കാനായില്ല. അവസരങ്ങളുണ്ടാക്കിയെങ്കിലും ഗോള്‍വലകുലുക്കാന്‍ സാധിച്ചില്ല.മിസോ താരങ്ങള്‍ക്കൊപ്പം ഓടിത്തളരുന്ന കേരള താരങ്ങളുടെ പ്രകടനം ദയനീയ കാഴ്ചയായി.

പ്രതിരോധത്തിനും മുന്നേറ്റത്തിനുമിടയില്‍ മധ്യനിരയില്‍ ഗിഫ്റ്റിയുടെ പ്രകടനമാണ് ആദ്യ പകുതിയില്‍ കേരളത്തിന് ആശ്വാസമായത്. മധ്യനിരയില്‍ കയറിയും ഇറങ്ങിയും കളിച്ച ഗിഫ്റ്റി മുന്നേറ്റനിരയ്ക്ക് തുടര്‍ച്ചയായി പന്തെത്തിച്ചുനല്‍കി. വിങ്ങിലൂടെയുള്ള റഹീമിന്‍റെ അതിവേഗ മുന്നേറ്റങ്ങളും മിസോറാം പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു.എന്നാല്‍, അതൊന്നും ഗോളാക്കി മാറ്റാനായില്ല. ആദ്യപകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്. എന്നാല്‍, മിസോറാമിന്‍റെ പ്രത്യാക്രമണങ്ങള്‍ ആവേശം ജനിപ്പിച്ചു.

രണ്ടാം പകുതിയില്‍ കേരളം ഉള്‍വലിഞ്ഞപ്പോള്‍ മിസോറാം കരുത്തുകാട്ടി എങ്കിലും ഗോളകന്നു നിന്നു. രണ്ടാം പകുതിയും ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 96-ാം മിനിറ്റില്‍ മിസോറം വലയില്‍ പന്തെത്തിച്ചെങ്കിലും അതിന് മുമ്പ് മിസോറം താരം ഹാന്‍ഡ്ബോളായതിനാല്‍ ഗോള്‍ അനുവദിച്ചില്ല. ഒടുവില്‍ മത്സരം ഷൂട്ടൗട്ടിലേക്ക്.

Trending

No stories found.

Latest News

No stories found.