കേരളം അഴിഞ്ഞാടി; സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെതിരേ കേരളത്തിന് വിജയത്തുടക്കം

മുഹമ്മദ് അജ്സലസൽ 2 ഗോളുകൽ നേടി
Santosh Trophy: Kerala defeats Punjab

സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെതിരേ കേരളത്തിന് വിജയത്തുടക്കം

Updated on

സിലാപത്തൂർ: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യമത്സരത്തിൽ പഞ്ചാബിനെയാണ് കേരളം കീഴടക്കിയത്. ഒരു ഗോൾ പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോൾ തിരിച്ചുപിടിച്ചാണ് കേരളം ജയം സ്വന്തമാക്കിയത്. മുഹമ്മദ് അജ്സൽ കേരളത്തിനായി ഇരട്ട ഗോളുകൾ നേടി. മത്സരം ആരംഭിച്ചാപ്പോൾ മുതൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കേരളം മുന്നിൽ നിന്ന് കളിയെ നയിച്ചെങ്കിലും ആദ്യം വല കുലുക്കിയത് പഞ്ചാബ് ആയിരുന്നു.

27 ആം മിനിറ്റിലായിരുന്നു കേരളത്തെ ഞെട്ടിച്ച പഞ്ചാബിന്‍റെ ആദ്യഗോൾ. ഒരു ഗോൾ വീണതോടെ കേരളപട മുന്നേറ്റം ശക്തമാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സമനില ഗോൾ നേടി. കേരളത്തിനായി മനോജാണ് ഗോൾ നേടിയത്. 58 ആം മിനിറ്റിലെ മുഹമ്മദ് അജ്സലിന്‍റെ ഗോൾ കേരളത്തിന് നിർണായകമായി. തിരിച്ചടിക്കാനൊരുങ്ങിയ പഞ്ചാബിനെ ഞെട്ടിച്ച് മൂന്നാമത്തെ ഗോളും പതിച്ചു. അതോടെ പഞ്ചാബിന്‍റെ പതനം പൂർത്തിയായി. 62 ആം മിനിറ്റിൽ അജ്സൽ തന്നെയാണ് വല കുലുക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com