മെസിയെ മുൻനിർത്തി സൗദി ടൂറിസത്തിന്‍റെ ആഗോള ക്യാംപെയിൻ

ഭാര്യ അന്‍റോണെല്ലക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം രാജ്യത്ത് പതിവായി സന്ദര്‍ശനം നടത്തുന്ന മെസിക്ക് സൗദിയുമായി നല്ല ബന്ധമുണ്ട്
ലയണൽ മെസിയും ഭാര്യ അന്‍റോണെല്ലയും സൗദി അറേബ്യയിൽ.
ലയണൽ മെസിയും ഭാര്യ അന്‍റോണെല്ലയും സൗദി അറേബ്യയിൽ.

കൊച്ചി: സൗദിയുടെ ദേശീയ ടൂറിസം ബ്രാന്‍ഡായ സൗദി വെല്‍കം ടു അറേബ്യ, ഫുട്ബോള്‍ ഇതിഹാസവും സൗദി ടൂറിസം അംബാസഡറുമായ ലയണല്‍ മെസിയെ അവതരിപ്പിക്കുന്ന ആഗോള മാര്‍ക്കറ്റിങ് ക്യാംപെയ്‌ന് തുടക്കമിട്ടു. സൗദിയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ഇപ്പോഴും ഉണ്ടെന്ന് വെളിപ്പെടുത്തുകയും, സൗദിയിലുടനീളം അവിശ്വസനീയവും ഊര്‍ജസ്വലവുമായ സാംസ്കാരിക പരിവര്‍ത്തനം അനുഭവിക്കാന്‍ സ്ഥിതിവിവരക്കണക്കുകളിലൂടെ പ്രേക്ഷകരെ ക്ഷണിക്കുകയും ചെയ്യുന്നതാണ് ഗോ ബിയോന്‍ഡ് വാട്ട് യു തിങ്ക് എന്ന പേരിലുള്ള ക്യാംപെയ്‌ന്‍.

2023 സെപ്റ്റംബറില്‍ ലോക ടൂറിസം ദിനത്തില്‍ റിയാദില്‍ ആരംഭിച്ച യുഎന്‍ ടൂറിസത്തിന്‍റെ ടൂറിസം ഓപ്പണ്‍സ് മൈന്‍ഡ്സ് സംരംഭത്തെയും ക്യാംപെയ്‌ന്‍ ജീവസുറ്റതാക്കുന്നു. സൗദിയുടെ വൈവിധ്യമാര്‍ന്ന സ്ഥലങ്ങളും കാലാവസ്ഥയും ഭൂപ്രദേശവും, സൗദിയിലെ ആക്റ്റിറ്റിവിറ്റികളുടെയും ആകര്‍ഷണങ്ങളുടെയും ആഘോഷങ്ങളും മെസി ക്യാംപെയ്‌ന്‍ എടുത്തുകാണിക്കുന്നു. സൗദിയുടെ തുറന്നതും സ്വാഗതാര്‍ഹവുമായ സംസ്കാരത്തെക്കുറിച്ചും, സൗദി യുവതികളെ അവരുടെ പൂര്‍ണമായ കഴിവില്‍ എത്താന്‍ പ്രചോദിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ക്യാംപെയ്‌ന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഭാര്യ അന്‍റോണെല്ലക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം കഴിഞ്ഞ വസന്തകാലത്തുള്‍പ്പെടെ രാജ്യത്ത് പതിവായി സന്ദര്‍ശനം നടത്തുന്ന മെസിക്ക് സൗദിയുമായി നല്ല ബന്ധമുണ്ട്. മെസിയും കുടുംബവും തങ്ങളുടെ സൗദി അനുഭവങ്ങളില്‍ സന്തോഷവും വീണ്ടും രാജ്യം സന്ദര്‍ശിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 63 രാജ്യങ്ങളും പ്രത്യേക ഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന ഇ-വിസ പ്രോഗ്രാം, ജിസിസി റസിഡന്‍റ്സ് വിസ, സൗജന്യ 96 മണിക്കൂര്‍ സ്റ്റോപ്പ് ഓവര്‍ വിസ തുടങ്ങിയ വിസ സംരംഭങ്ങള്‍ തുടര്‍ച്ചയായി വികസിപ്പിച്ചെടുത്തതിലൂടെ സൗദി സന്ദര്‍ശനം ഇപ്പോള്‍ എളുപ്പമാണ്. സ്റ്റോപ്പ് ഓവര്‍ വിസ ഉടമകള്‍ക്ക് ദേശീയ വിമാനക്കമ്പനിയായ സൗദിയയില്‍ ബുക്ക് ചെയ്യുമ്പോള്‍ സ്റ്റോപ്പ് ഓവര്‍ സമയത്ത് സൗജന്യമായി ഒരു രാത്രി ഹോട്ടല്‍ താമസത്തിന് അര്‍ഹതയുണ്ട്. സൗദി പര്യവേക്ഷണം ചെയ്യാനും ഉംറ നിര്‍വഹിക്കാനും യാത്രക്കാര്‍ക്ക് സ്റ്റോപ്പ് ഓവര്‍ വിസ ഉപയോഗിക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com