കോച്ച് സ്‌കലോണി പുറത്തേക്ക്

കോപ്പ അമേരിക്ക വരെ തുടരും. അതിനു ശേഷം റയലിലേക്കു മാറുമെന്നും അഭ്യൂഹം.
Lionel Scaloni with world cup trophy
Lionel Scaloni with world cup trophyFile

ബ്യൂണസ് അയേഴ്‌സ്: അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്കയ്ക്ക് ശേഷം ലിയോണല്‍ സ്‌കലോണി അര്‍ജന്‍റൈന്‍ ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിയും. അര്‍ജന്‍റൈന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ഭിന്നതയെ തുര്‍ന്നാണ് സ്‌കലോണി പരിശീലകസ്ഥാനം ഒഴിയുന്നത്. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താന്‍ പരിശീലക സ്ഥാനം ഒഴിയുകയാണെന്ന സൂചന സ്‌കലോണി നല്‍കിയിരുന്നു. ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായി സ്‌കലോണി അത്ര രസത്തിലല്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ ലോകകപ്പിനു ശേഷം തന്നെ പുറത്തുവന്നിരുന്നു. ലോകകപ്പ് നേടിയപ്പോള്‍ പ്രഖ്യാപിച്ച തുക സ്‌കലോണിക്കും സഹപരിശീലകര്‍ക്കും ഇതുവരെ നല്‍കിയിട്ടില്ലാത്ത സാഹചര്യവും ഇതിനോട് കൂട്ടിവായിക്കാം.

പരിശീലക സംഘത്തിന് അര്‍ഹമായ പരിഗണന അസോസിയേഷന്‍ നല്‍കുന്നില്ലെന്ന പരിഭവം ദീര്‍ഗകാലമായി സ്‌കലോണിക്കുണ്ട്. കിട്ടുന്നില്ലെന്ന പരിഭവവും സ്‌കലോണിക്കുണ്ട്. അര്‍ജന്‍റീനയ്ക്ക് കോപ്പ അമേരിക്ക, ലോകകപ്പ് ട്രോഫികള്‍ നേടിക്കൊടത്ത പരിശീലകനാണ് സ്‌കലോണി. ലോകകപ്പിലെ ആദ്യ മത്സരത്തിലെ പരാജത്തിനു ശേഷം അര്‍ജന്‍റീനയുടെ ശക്തമായ തിരിച്ചുവരിനു പിന്നില്‍ സ്‌കലോണിയുടെ തന്ത്രങ്ങളായിരുന്നു.

അതിനിടെ, സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്‍റെ അടുത്ത പരിശീലക സ്ഥാനത്തേക്ക് സ്‌കലോണിയെയാണ് പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റയലിന്‍റെ നിലവിലെ പരിശീലകന്‍ കാര്‍ലോസ് ആഞ്ചലോട്ടി ഈ സീസണോടെ റയല്‍ വിടും.

അദ്ദേഹം ബ്രസീലിന്‍റെ പരിശീലകനാകാന്‍ തയാറെടുക്കുകയാണ്. ഈ ഒഴിവിലേക്കാണ് റയല്‍ സ്‌കലോണിയെ പരിഗണിക്കുന്നത്. ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സ്‌കലോണിയുടെ കീഴില്‍ അര്‍ജന്‍റീന നടക്കുന്നത്. നിലവില്‍ ഒന്നാം സ്ഥാനത്തുമാണ് അര്‍ജന്‍റീന.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com