ഐപിഎൽ: കൊൽക്കത്ത - ലഖ്നൗ മത്സരത്തിന്‍റെ വേദി മാറ്റിയേക്കും

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്നേഹാശിഷ് ഗാംഗുലിയുമായി സിറ്റി പൊലീസുമായി നടത്തിയ ചാർച്ചയിലാണ് വേദി മാറ്റാൻ തീരുമാനമായത്
security concerns kolkata lsg ipl match to be rescheduled

ഐപിഎൽ: കൊൽക്കത്ത - ലഖ്നൗ മത്സരത്തിന്‍റെ വേദി മാറ്റിയേക്കും

Updated on

കൊൽക്കത്ത: സുരക്ഷാ ആശങ്കയെ തുടർന്ന് ഐപിഎൽ 2025 സീസണിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലഖ്നൗ സൂപ്പർ ജയന്‍റ്സും തമ്മിലുള്ള മത്സരത്തിന്‍റെ വേദി പുനഃ നിശ്ചയിക്കുമന്ന് റിപ്പോർട്ട്. പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി 20,000 ഘോഷയാത്രകൾ പ്രഖ‍്യാപിച്ചതായാണ് ബിജെപി നേതാവ് സുവേന്ദു അധികാരി വ‍്യക്തമാക്കിയത്.

ഇതിനെല്ലാം സുരക്ഷയൊരുക്കേണ്ട ചുമതല പൊലീസിനുള്ളതിനാലാണ് വേദി മാറ്റാൻ തീരുമാനിച്ചത്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്നേഹാശിഷ് ഗാംഗുലി സിറ്റി പൊലീസുമായി നടത്തിയ ചർച്ചയിലാണ് വേദി മാറ്റാൻ തീരുമാനമായത്. ഏപ്രിൽ ആറിന് ഈഡൻ ഗാർഡൻസിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലഖ്നൗ സൂപ്പർ ജയന്‍റ്സും തമ്മിലുള്ള മത്സരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com