ഏഷ‍്യാ കപ്പ് ടീമിലേക്ക് മൂന്ന് താരങ്ങൾ തിരിച്ചു വരുന്നു; സഞ്ജുവിന്‍റെ സ്ഥാനം അപകടത്തിൽ?

ഓഗസ്റ്റ് അവസാനത്തോടെ ഏഷ‍്യാ കപ്പ് ടീം പ്രഖ‍്യാപനമുണ്ടായേക്കുമെന്നാണ് വിവരം
shubman gill, yashwasi jaiswal and sai sudarshan may be included in asia cup squad for india reports

അഭിഷേക് ശർമ, സഞ്ജു സാംസൺ

Updated on

മുംബൈ: 2025 സെപ്റ്റംബർ 9ന് ആരംഭിക്കുന്ന ഏഷ‍്യാ കപ്പ് ടൂർണമെന്‍റിനുള്ള 17 അംഗ ഇന്ത‍്യൻ ടീമിലേക്ക് ശുഭ്മൻ ഗിൽ, സായ് സുദർശൻ, യശസ്വി ജയ്സ്വാൾ എന്നിവരെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം അവസാനത്തോടെ ടീം പ്രഖ‍്യാപനമുണ്ടായേക്കുമെന്നാണ് വിവരം.

അഭിഷേക് ശർമയും മലയാളി താരം സഞ്ജു സാംസണുമാണ് നിലവിൽ ടി20 ഫോർമാറ്റിൽ ഇന്ത‍്യയുടെ ഓപ്പണിങ് ബാറ്റർമാർ. എന്നാൽ ഏഷ‍്യാ കപ്പിലേക്കുള്ള ടീമിൽ ഗിൽ, ജയ്സ്വാൾ, സായ് സുദർശൻ തുടങ്ങിയ താരങ്ങളെ ഉൾപ്പെടുത്തിയാൽ സഞ്ജു സാംസന്‍റെയും അഭിഷേക് ശർമയുടെയും സ്ഥാനം അത്ര എളുപ്പമായിരിക്കില്ല.

ഇംഗ്ലണ്ട് പര‍്യടനത്തിന് ശേഷം ഗില്ലിനും ജയ്സ്വാളിനും സുദർശനും ഒരു മാസം വിശ്രമം ലഭിക്കുമെന്നതിനാൽ ഏഷ‍്യാ കപ്പ് ടീമിലേക്ക് മൂവരയെും പരിഗണിച്ചേക്കുമെന്നാണ് സൂചന. ഇംഗ്ലണ്ട് പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു ഗില്ലും ജയ്സ്വാളും പുറത്തെടുത്തത്.

അതേസമയം 2025 ഐപിഎൽ സീസണിൽ സായ് സുദർശൻ ഓറഞ്ച് ക‍്യാപ് സ്വന്തമാക്കിയിരുന്നു. 15 മത്സരങ്ങളിൽ നിന്നും 759 റൺസായിരുന്നു താരം അടിച്ചുകൂട്ടിയത്.

ഇത്തവണ യുഎഇയിലാണ് ഏഷ‍്യാ കപ്പ് ടൂർണമെന്‍റ് നടക്കുന്നത്. 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റ് സെപ്റ്റംബർ 9ന് ആരംഭിച്ച് 28ന് സമാപിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com