സെറീന വീണ്ടും അമ്മയായി

ആദിറ റിവർ ഒഹാനിയൻ എന്നാണ് കുട്ടിക്കു പേരിട്ടിരിക്കുന്നത്
മൂത്ത കുട്ടിയായ ഒളിംപിയയ്ക്ക് ആദിറയെ കാണിച്ചുകൊടുക്കുന്ന അച്ഛൻ 
അലക്സി ഒഹാനി.
മൂത്ത കുട്ടിയായ ഒളിംപിയയ്ക്ക് ആദിറയെ കാണിച്ചുകൊടുക്കുന്ന അച്ഛൻ അലക്സി ഒഹാനി.
Updated on

വാഷിങ്ടൺ: ടെന്നിസ് ചരിത്രത്തിലെ ഇതിഹാസ താരം സെറീന വില്യംസ് രണ്ടാമത്തെ പെൺകുഞ്ഞിനു ജന്മം നൽകി. ടെന്നിസ് കോർട്ടിൽ അവസാനത്തെ മത്സരം കളിച്ച് ഒരു വർഷമാകുമ്പോഴാണിത്.

ആദിറ റിവർ ഒഹാനിയൻ എന്നാണ് കുട്ടിക്കു പേരിട്ടിരിക്കുന്നത്. റെഡ്ഡിറ്റ് സഹ സ്ഥാപകൻ അലക്സി ഒഹാനിയനാണ് നാൽപ്പത്തൊന്നുകാരനായ സെറീനയുടെ ഭർത്താവ്. 2017ലാണ് ഇവരുടെ ആദ്യത്തെ കുട്ടിയായ ഒളിംപിയ ജനിക്കുന്നത്.

അലക്സി ഒഹാനിയും സെറീന വില്യംസും മക്കളായ ആദിറയ്ക്കും ഒളിംപിയയ്ക്കും ഒപ്പം.
അലക്സി ഒഹാനിയും സെറീന വില്യംസും മക്കളായ ആദിറയ്ക്കും ഒളിംപിയയ്ക്കും ഒപ്പം.

23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾക്ക് ഉടമയാണ് സെറീന വില്യംസ്. കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പണിലാണ് അവസാനം കളിച്ചത്. അന്ന് മൂന്നാം റൗണ്ട് വരെയാണ് എത്തിയത്.

logo
Metro Vaartha
www.metrovaartha.com