ഐസിസി ഏകദിന റാങ്കിങ്ങിൽ സ്മൃതിക്ക് തിരിച്ചടി; ഒന്നാം സ്ഥാനം തെറിച്ചു, പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്കൻ താരം

ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾ‌വാർഡാണ് സ്മൃതിയെ പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്
Setback for Smriti in ICC ODI batting rankings; loses top spot to South African player

സ്മൃതി മന്ഥന

Updated on: 

ന‍്യൂഡൽഹി: ഐസിസി വനിത ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത‍്യൻ താരം സ്മൃതി മന്ഥനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾ‌വാർഡാണ് സ്മൃതിയെ പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

അടുത്തിടെ സിംബാബ്‌വെയ്ക്കെതിരേ നടന്ന ഏകദിന പരമ്പരയിൽ സ്മൃതിയുടെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം 2-0ന് വിജയിച്ചിരുന്നുവെങ്കിലും 2 മത്സരത്തിലും സ്മൃതിക്ക് ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. 32 റൺസ് മാത്രമാണ് രണ്ട് മത്സരത്തിൽ നിന്നും സ്മൃതി നേടിയത്.

<div class="paragraphs"><p>ഒന്നാം സ്ഥാനം സ്വന്തമാക്കിയ ലോറ വോൾ‌വാർഡ്</p></div>

ഒന്നാം സ്ഥാനം സ്വന്തമാക്കിയ ലോറ വോൾ‌വാർഡ്

നിലവിൽ 782 റേറ്റിങ് പോയിന്‍റുകളുണ്ട് ലോറയ്ക്ക്. സ്മൃതിക്കാകട്ടെ 762 റേറ്റിങ് പോയിന്‍റുകളാണുള്ളത്. അതേസമയം, സിംബാബ്‌വെയ്ക്കെതിരേ സെഞ്ചുറി അടിച്ച ഹർമൻപ്രീത് കൗർ രണ്ട് സ്ഥാനം മുന്നേറി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തെത്തി. കൂടാതെ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയ പ്രതിക റാവൽ 21ാം സ്ഥാനത്തും എത്തി.

തന്‍റെ രണ്ടാം സെഞ്ചുറി പൂർത്തിയാക്കിയ ദീപ്തി ശർമ ഏകദിന ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ നാലാം സ്ഥാനത്തും ബൗളർമാരുടെ റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുമെത്തി. ആദ‍്യ ഏകദിനത്തിൽ മൂന്നുവിക്കറ്റ് വീഴ്ത്തിയ ക്രാന്തി ഗൗഡ് 25ാം സ്ഥാനത്തും എത്തിച്ചേർന്നു. ഐസിസി ടി20 റാങ്കിങ്ങിൽ ഷഫാലി വർമ മൂന്നാം സ്ഥാനവും സ്മൃതി മന്ഥന നാലാം സ്ഥാനവും സ്വന്തമാക്കി.

logo
Metro Vaartha
www.metrovaartha.com