വിൻഡീസ് ക്രിക്കറ്റ് താരത്തിനെതിരേ 11 സ്ത്രീകളുടെ പരാതി

ലൈംഗിക അതിക്രമത്തെക്കുറിച്ച് പരാതി നൽകിയിരിക്കുന്ന 11 പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. രണ്ടു വർഷം മുൻപ് ഉയർന്ന പരാതി മുക്കിയെന്നും ആരോപണം.
Sexual allegation against West Indies cricket star

വിൻഡീസ് ക്രിക്കറ്റ് താരത്തിനെതിരേ 11 സ്ത്രീകളുടെ പരാതി

representative image
Updated on

ഗയാന: വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിലെ സൂപ്പർ താരത്തിനെതിരേ ലൈംഗികാരോപണവുമായി പതിനൊന്ന് സ്ത്രീകൾ. ആരോപണവിധേയന്‍റെ പേര് പുറത്തുവിട്ടിട്ടില്ല. എന്നാൽ, നിലവിൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ടീമിലെ അംഗമാണെന്നാണ് സൂചന.

പരാതി നൽകിയ പ‌തിനൊന്നു പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. രണ്ടു വർഷം മുൻപ് താരത്തിനെതിരേ സമാന ആരോപണം ഉന്നയിച്ച യുവതിയും കൂട്ടത്തിലുണ്ട്.

രണ്ടു വർഷം മുൻപ് നൽകിയ പരാതി അധികൃതർ മുക്കിയെന്നും ആരോപണമുയരുന്നു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നും, അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും വിൻഡീസ് ക്രിക്കറ്റ് ബോർഡ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com