ഷഹബാസ് നദീം രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി

ഇനിയൊരിക്കലും തനിക്ക് രാജ്യാന്തര മത്സരം കളിക്കിനാവില്ലെന്ന ബോധ്യമാണ് വിരമിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
Shahabaz Nadeem
Shahabaz Nadeem
Updated on

മുംബൈ: ഇന്ത്യന്‍ സ്പിന്നര്‍ ഷഹബാസ് നദീം 34ാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി. ഇനിയൊരിക്കലും തനിക്ക് രാജ്യാന്തര മത്സരം കളിക്കിനാവില്ലെന്ന ബോധ്യമാണ് വിരമിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഐപിഎല്‍ പോലുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഷഹബാസ് തുടരും.

ദേശീയ ടീമില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണു ഝാര്‍ഖണ്ഡ് താരം വിരമിക്കാന്‍ തീരുമാനിച്ചത്. യുവതാരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കുന്നതാണു നല്ലതെന്നും ഷഹബാസ് നദീം വ്യക്തമാക്കി.

''സെലക്റ്റര്‍മാരുടെ മുന്നില്‍ ഇപ്പോള്‍ ഞാനില്ല. യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. എനിക്ക് ഇനിയും ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ സാധിക്കില്ലെന്നു വ്യക്തമായി,'' ഷഹബാസ് നദീം പറഞ്ഞു.

ഇന്ത്യയ്ക്കായി രണ്ടു ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് ഷഹബാസ് നദീം കളിച്ചിട്ടുള്ളത്. 2019ല്‍ റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2021 ല്‍ ഇംഗ്ലണ്ടിനെതിരേയും കളിക്കാനിറങ്ങി.

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കു വേണ്ടിയും കളിച്ചു. ഝാര്‍ഖണ്ഡിനായി ആഭ്യന്തര ക്രിക്കറ്റില്‍ 20 വര്‍ഷത്തോളം കളിച്ച താരം, 140 മത്സരങ്ങളില്‍നിന്നായി 542 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com